Sunday, 11 September 2022

കർണ്ണാടക യാത്രയിൽ

360 mode 

കർണ്ണാടക പോകുമ്പോള്‍ എപ്പോഴും പോകാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് കുടക്..കബനി നാഗർഹോളെ വനത്തിലേക്ക് മാത്രമായിരുന്ന യാത്രയില്‍ എപ്പോഴും ഒപ്പമുള്ള സമീറിനോട് പറയുന്ന കാര്യവും ഇതായിരുന്നു.. ഒരു ദിവസം കുടക് എന്ന സുന്ദരഭൂമിയിൽ പോകണം എന്ന്.. ഇക്കുറി അതിന് നിമിത്തമായി എനിക്ക് കൂട്ടായി Insta 360 ക്യാമറയും.. ഒരു ലക്ഷ്യം കുറച്ച് വീഡിയോകൾ പകർത്തണം.. സ്ഥലങ്ങൾ നേരിൽ കണ്ട് ആവോളം ഭംഗി ആസ്വദിക്കണം...

        പതിവ് പോലെ രാത്രി മൈസൂരിലേയ്ക്ക് ആനവണ്ടി കയറി.. ഗൂഡല്ലൂർ - മുതുമല - ബന്ദിപ്പൂർ വഴി മൈസൂര്‍ പോകുന്ന ബസ്സ് ആണ്.. ഞങ്ങൾ വെളുപ്പിന് 4.30 ന് മുതുമല ചെക്ക്പോസ്റ്റില്‍ എത്തി. 6 മണി ആയതോടെ ഗേറ്റ് തുറന്നു.. ഏകദേശം 9.30 ന് മൈസൂര്‍ സ്റ്റാന്റിൽ ബസ്സ് എന്നെ ഇറക്കി. ഇനി HD KOTE ബസ്സില്‍ കയറണം..മലയാളം മാത്രം അറിയാവുന്ന എനിക്ക് കന്നഡ എങ്ങനെ തിരിയും?സമീറിനെ വിളിച്ചപ്പോൾ കോട്ടെ ബസ്സ് എവിടെ എന്ന് ചോദിച്ച് കയറൂ തിരുമേനി എന്ന് പറഞ്ഞു.. ഏതായാലും ഒരു NON-STOP ബസ്സ് തന്നെ കിട്ടി.. കൃത്യം 10 മണിയ്ക്ക് ബസ്സ് എടുത്തു.. കണ്ടക്ടര്‍ ടിക്കറ്റ് ഒക്കെ തന്ന് ഡ്രൈവര്‍ ആയി 😬.... 11 മണിയോടെ ലക്ഷ്യസ്ഥാനത്ത് എത്തി.. നേരെ എതിരെ ആണ് എനിക്ക് പറഞ്ഞ മുറിയും.. അങ്ങനെ മുറിയില്‍ ചെന്നു.. സമീർ ഉച്ചകഴിഞ്ഞ് എത്താം എന്നും പറഞ്ഞു..സമീർ എത്തിയതോടെ ഞങ്ങള്‍ വൈകുന്നേരം ചുറ്റുവട്ടത്ത് ഒക്കെ ഒന്ന് കറങ്ങി...പിറ്റേന്ന് രാവിലെ സമീർ സഫാരി ഏർപ്പാടാക്കി.. കാട് കാണണമെങ്കില്‍ ഇപ്പോൾ കാണണം! തിരുമേനീ.... സമീർ പറഞ്ഞു...

                         വെളുപ്പിന് 5.30 സമീറിന്റെ സ്കൂട്ടറിൽ ഞങ്ങള്‍ സഫാരി പോയിന്റിൽ എത്തി.. വരുന്ന വഴിയിൽ അല്പം മഞ്ഞൊക്കെയുണ്ട്.. ഒരിക്കല്‍ കബനി പോയപ്പോൾ പച്ചനിറത്തിൽ കുളിച്ച കാടിനെ കണ്ടിരുന്നു.. ഇക്കുറി വീഡിയോ കൂടി പകർത്തണം എന്ന ആവേശത്തിലാണ് ഞാൻ.. ബസ്സ് ഗേറ്റ് കടന്ന് കാടിനെ സ്പർശിച്ചു.. ഞാൻ എന്റെ ആയുധം എടുത്തു.. കൃത്യമായും മുമ്പിലെ സീറ്റ് എനിക്ക് സമീർ റെഡിയാക്കി തന്നു.. തെല്ലും ഭയമില്ലാതെ മാനും മയിലും ഒക്കെ വിഹരിക്കുന്നു. എങ്ങും പച്ച നിറം മേലാപ്പണിഞ്ഞ് നിൽക്കുന്നു.. അത്യന്തം സുന്ദരിയായി കാട്... ഞാൻ വീഡിയോ ഒക്കെ എടുത്തുകൊണ്ടേയിരുന്നു.. മുമ്പൊക്കെ കടുവ, പുലി എന്നൊക്കെ ആഗ്രഹിച്ച എനിക്ക് ഇക്കുറി അതൊന്നും വിഷയമേയല്ല.. ഡ്രൈവര്‍ നരസിംഹൻ ബസ്സിന് എന്തോ പന്തികേട് ഉണ്ടെന്ന് ഇടയ്ക്ക് പറയുന്നുണ്ട്.. കാര്യമാക്കാതെ തന്നെ പതിവ് രീതിയില്‍ ബസ്സ് കൊണ്ടുപോയി.. ഇടയ്ക്ക് സമീർ ചോദിക്കും തിരുമേനീ നല്ല വീഡിയോ എടുക്കാന്‍ പറ്റില്ലേ എന്ന്? കാട് അടിപൊളി അല്ലേ എന്നൊക്കെ? മാൻകൂട്ടങ്ങളുടെ അതീവ ജാഗ്രത കണ്ടപ്പോള്‍ ഡ്രൈവര്‍ ബസ്സ് ഒരിടത്ത് നിർത്തി.. അവയുടെ തന്നെ വേറെ കൂട്ടം ദൂരെ എതിരെ നിന്ന് അവയ്ക്ക് ശബ്ദം മൂലം അറിയിപ്പ് നൽകുന്നു.. അതെ കടുവയോ പുലിയോ മറ്റോ അടുത്തെവിടെയോ ഉണ്ട്... കുറച്ച് സമയം കഴിഞ്ഞ് വേറെ അനക്കമൊന്നുമില്ല.. മാൻകൂട്ടങ്ങൾ പതിയെ മേയാന്‍ തുടങ്ങി... നരസിംഹൻ ബസ്സ് എടുത്തു.. എന്തോ വലിയ ബീപ് ശബ്ദം.. എന്തു ചെയ്തിട്ടും നിൽക്കുന്നില്ല.. കുറച്ച് കഴിഞ്ഞപ്പോള്‍ എന്തോ മണവും കൂടി.. ബസ്സ് ഓഫാക്കി, ഫോറസ്റ്റ് ഓഫീസില്‍ വിളിച്ച് വിവരം പറഞ്ഞു.. വേറെ ബസ്സ് ഇപ്പോൾ അയക്കാം എന്ന വിവരവും ലഭിച്ചു.. കാടിനുള്ളിൽ ഒരിക്കൽ പോലും ഇത്രയധികം സമയം നിർത്തിയിട്ടില്ല.. ചുറ്റും ചീവിടും, മയിലും, മാനും ഒക്കെ ശബ്ദകോലാഹലം തീർക്കുന്നു..മറ്റൊരു ബസ്സ് വന്നു എല്ലാവരും അതില്‍ കയറി.. ഞാനും സമീറും മറ്റേ ബസ്സിന്റെ ഡ്രൈവറും സമീറിന്റെ ഒരു സുഹൃത്തും കൂടി വീണ്ടും കേടായ ബസ്സിൽ... ഇനി മറ്റൊരു ബസ്സില്‍ കയറണം..കാടിന്റെ ഭംഗിയും ശബ്ദവും ആസ്വദിച്ച് ഇരിക്കുമ്പോള്‍ അതാ വീണ്ടും ഒരു അലാം കോൾ... മാനുകളുടെ ദൂരെ നിന്നുള്ള അപായ ശബ്ദം.. ഞങ്ങൾ അക്ഷമരായി.. ഏതെങ്കിലും ഒരു ജീവി വന്നാല്‍ നല്ല പടം കിട്ടും സമീർ പറഞ്ഞു.. പക്ഷേ ഇടതൂർന്ന പച്ചപ്പിൽ എവിടെയോ അവൻ/അവൾ ഒളിച്ചു.. ഞങ്ങൾക്ക് പോകാൻ മറ്റൊരു ബസ്സ് വന്നു.. അവർ കടുവയെ കണ്ടിട്ടുള്ള വരവാണ്.. പോകുന്ന വഴിയില്‍ അവിടവിടെയായി കാട്ടുപോത്തുകൾ, ആനക്കൂട്ടങ്ങള്‍, മ്ലാവിൻകൂട്ടം, കുരങ്ങുകൾ ഇവയൊക്കെ യഥേഷ്ടം ഞങ്ങളുടെ ബസ്സിന് വിരുന്നു നൽകി... വീഡിയോ പകർത്തിയ ആഹ്ലാദത്തിലാണ് ഞാൻ.. യാത്ര അവസാനിച്ചു..


                   പിറ്റേന്ന് രാവിലെ 10 മണിയോടെ ഞങ്ങളുടെ സുഹൃത്ത് കണ്ണൻ ഞങ്ങളോടൊപ്പം ചേർന്നു.. കുടകിലേയ്ക്ക് കണ്ണനും പോകാൻ തയ്യാറായിട്ടാണ് വരവ്.. കണ്ണന്റെ കാറിൽ വൈകീട്ട് ഞങ്ങള്‍ കൂർഗിലേയ്ക്ക്... രാത്രിയോടെ കൂർഗിൽ എത്തിയ ഞങ്ങള്‍ ശരിക്കും അതിശയിച്ചു... കടകളിലും ഹോട്ടലുകളിലും റോഡിലും മുഴുവന്‍ ജനസാഗരം... ഒരു ഹോട്ടലിൽ ഞങ്ങള്‍ മുറി എടുത്തു.. പിറ്റേന്ന് വെളുപ്പിന് 5.30 ന് ഞങ്ങൾക്ക് മാന്തൽപെട്ടി പോകാനുള്ള ജീപ്പ് വരും എന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.. 


            വെളുപ്പിന് കൃത്യമായി തന്നെ ഥാർ 4×4 എത്തി.. ഞങ്ങൾ കയറിയ പാടെ ഡ്രൈവര്‍ ജീപ്പ് പറപ്പിച്ചു.. ഏകദേശം അരമണിക്കൂറിന് ശേഷം ജീപ്പ് ഓഫ് റോഡിലേയ്ക്ക് തിരിഞ്ഞു.. നിറയെ ജീപ്പുകൾ ഉണ്ട്.. കുന്നിന് മുകളിലേയ്ക്ക് ഉള്ള വഴിയാണ്... വഴി എന്ന് വിളിക്കാന്‍ പറ്റില്ല അത്രയും ദുർഘടം ആണ്... എങ്ങനെയൊക്കെയോ ഞാൻ വീഡിയോ എടുത്തു... ജീപ്പ് നിർത്തിയിടുന്ന ഗ്രൗണ്ട് എത്തി.. ഇനി കാൽനട മാത്രം.. എഴുതി പൊലിപ്പിക്കാൻ സാധിക്കില്ല ഈ സൗന്ദര്യം... കാണുക.... 


      "വീഡിയോ ഒപ്പം ചേർക്കുന്നു" 

                                https://www.instagram.com/reel/CeqdKE5lCiI/?igshid=YmMyMTA2M2Y=

                                 

No comments:

Post a Comment

Travelogue With Clickz

"എന്റെ ക്യാമറ അനുഭവങ്ങള്‍"

കേവലം ഒരു പൂജാരിയായ എനിക്ക് അപ്രാപ്യമായ മേഖലയായിരുന്നു ഫോട്ടോഗ്രാഫി..ഇതിലേക്ക് എത്തിയ/എത്തിച്ച കുറിപ്പുകള്‍... എന്റെ അളിയന്റെ കൊഡാക് ഫിലിം ക...