മോഡലിങ്ങ്, അതും ആവേശമാണ്. ഒരിക്കൽ പോലും ഒരു പരസ്യത്തിനോ, മറ്റേതെങ്കിലും ഒരു ആവശ്യത്തിനോ വേണ്ടി ഞാൻ ക്യാമറയുടെ മുൻപിൽ വന്നിട്ടില്ല. സ്വന്തം സന്തോഷത്തിന് വേണ്ടി നിൽക്കുന്നു അത്ര തന്നെ.. ഒട്ടേറെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും കാണുകയും, ഒരു ചിരിയോ അല്ലെങ്കിൽ രണ്ട് വാക്ക് സംസാരിച്ചോ മാത്രം പിരിയാറുണ്ടായിരുന്ന ബനീഷ് തിരുനക്കര ക്ഷേത്രത്തിൽ വെച്ചാണ് ആദ്യം എന്റെ പടം എടുക്കുന്നത്. ഗോപുരവാതിലിൻ നിന്ന എന്നോട് മുകളിൽ മ്യൂറൽ പെയിന്റിംഗ് ചെയ്ത ഭാഗത്ത് കയറി നിൽക്കാൻ പറഞ്ഞു. ഞാൻ പടം എടുത്ത് തരാം എന്ന് പറഞ്ഞ് ക്യാമറയുടെ മുൻപിൽ ആദ്യമായി നിർത്തി.. ആ ചിത്രം ഇപ്പോഴും എന്റെ പ്രൊഫൈലിൽ മായാതെ നിൽക്കുന്നു... പിന്നീട് ഫോട്ടോഗ്രാഫി ഗ്രൂപ്പായ ഫോട്ടോമ്യൂസ്സ് എന്ന സംഘടന നടത്തിയ മാങ്കുളം ക്യാമ്പിൽ ചെന്നപ്പോൾ ആണ് മറ്റൊരു സംഭവം..ക്യാമ്പിൽ ആദ്യമായി ചെന്നിറങ്ങിയ എന്നെ എല്ലാവരും എന്തോ പേടിയോടെ ആണ് കണ്ടത്.. എന്റെ ഈ രൂപം കണ്ടാകും ഇങ്ങനെ എന്നെനിക്ക് തോന്നി.. ജോസഫും Joseph , സീമാജിയും Seema Suresh Neelambari Mohan, സൗരവും Sourav S Nair ഒക്കെ നോക്കിയ ആ നോട്ടം ഞാൻ മറക്കില്ലാട്ടാ.. ഹഹഹ... കാറിലിരുന്ന് പുറകോട്ട് തിരിഞ്ഞു നോക്കി പോയ ജോസഫ് വിചാരിച്ചിട്ടുണ്ടാകും ഇതെന്തൊരു ജീവി എന്ന്... ക്യാമ്പ് കഴിഞ്ഞ് പോകാൻ നേരം എന്റെ അടുത്ത് വന്ന് അജിത് സാർ Ajith Aravind ചോദിച്ചു, തിരുമേനീ ഒരു പടം എടുത്തോട്ടെ എന്ന്... അതിനെന്താ എന്ന് ഞാനും.. കൂടെ ജോസഫിന്റെയും, ശ്രീകുമാറിന്റേയും പടം എടുത്തു.. എന്നെ ആ പടം വല്ലാണ്ട് അതിശയിപ്പിച്ചു.. എന്റെ വേറൊരു മുഖം പകർത്തി നൽകിയ അജിത് സാർ താങ്കൾ മാസ്സാണ്... മരണമാസ്സ്... നന്ദി... ഒരിക്കൽ അജിത് സാറിന്റെ തന്നെ ഒരു ആർട്ടിക്കിളിൽ ഈ ചിത്രം പേപ്പറിൽ വന്നിരുന്നു..
പിന്നീട് ഒരു ഓണക്കാലത്ത് ഞാൻ ബിനോയിയെ Binoy Marickal Mala വിളിച്ചു. ഓണ സ്പെഷ്യൽ പടം എടുക്കണം എന്ന് പറഞ്ഞപ്പോൾ, തിരുമേനീ ഇങ്ങ്ട് പോരൂ നമുക്ക് ശരിയാക്കാന്നേ എന്ന് ബിനോയിയും.. മാളയിൽ ഓഫീസിൽ ചെന്ന ഞാൻ എന്റെ രീതിയിൽ ചില മേക്കപ്പ് ഒട്ടെ ഇട്ടു. തിരുവോണപ്പടം അങ്ങനെ ജോറായിത്തന്നെ കൈയോടെ തന്ന ബിനോയീ.... ഞാൻ മറക്കില്ലാട്ടാ... അന്ന് അടുത്തുള്ള കടക്കാരൊക്കെ എന്ന രൂക്ഷമായാണ് നോക്കിയത്.. ഇവനെന്തോ കൂടോത്രം ചെയ്യാൻ വന്നതാ എന്ന ഭാവം ഒക്കെ അവരുടെ മുഖത്ത് കണ്ടു.. ഹഹഹ... അങ്ങനെ ഇരിക്കുമ്പോഴാണ് ഫേസ്ബുക്ക് വഴി ഒരു മാസ്മരിക കലാകാരനെ പരിചയപ്പെടുന്നത്.. മറ്റാരുമല്ല നമ്മുടെ സന്തു.. Santu Brahma ആള് നല്ല ചിത്രകാരനും, ഫോട്ടോഗ്രാഫറും ഒക്കെ ആണ്.. ഞാൻ പറഞ്ഞു എന്റെ ഒരു ചിത്രം നിങ്ങൾ എടുത്തുതരണം എന്ന്.. ഹേയ് ഞാൻ ഫോട്ടോഗ്രാഫറൊന്നുമല്ല എന്ന് മറുപടിയും.. ഞാൻ പറഞ്ഞു, കുഴപ്പമില്ല പറ്റുന്ന പോലെ മതി എന്ന്.. എന്നാൽ ബനീഷിനേയും കൂട്ടൂ എന്ന് സന്തുവും. അങ്ങനെ തൃശ്ശൂർ വിലങ്ങൻ കുന്നിലേക്ക് ഞങ്ങൾ പോയി.. എന്റെ ഈ ഭ്രാന്തൻ വിനോദങ്ങൾക്ക് കട്ടക്ക് കട്ട സപ്പോര്‍ട്ട് നൽകി മനോഹരചിത്രങ്ങൾ നൽകിയ സന്തൂ.... ങ്ങ്ളേ ഞാൻ മറക്കില്ലാട്ടാ... അന്ന് വിലങ്ങനിൽ എങ്ങും കാണാത്തത്ര മനോഹാരിതയും സൂര്യാസ്തമയും ഞങ്ങളെ വരവേറ്റു... ആ ചിത്രങ്ങളൊക്കെ ഫേസ്ബുക്കിൽ ഉണ്ട്.. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ച ചിത്രങ്ങൾ 2 എണ്ണം ഉണ്ട്. ഒന്ന് ബനീഷ് എടുത്തതും മറ്റൊന്ന് സന്തു എടുത്തതും..പിന്നീട് പല വിശേഷങ്ങൾക്കും ഞാൻ സന്തൂനെ ബുദ്ധിമുട്ടിച്ചു. പക്ഷേ ആ മുഖത്ത് എപ്പോഴും ചിരി മാത്രേ ഉണ്ടായുള്ളൂ.. ഒരു ദീപാവലി തലേന്നും ഇതുപോലെ ഞാൻ സന്തൂനെ തേടിയെത്തി.. അന്ന് ഓഫീസിൽ വെച്ചാണ് പടങ്ങൾ എടുത്ത് തന്നത് .. അങ്ങനെ തൃശ്ശൂരിൽ തന്നെ കിടന്നു കറങ്ങുന്ന ഞാൻ തൃശ്ശൂർകാരൻ ആണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്.. ഒരു വിഷൂന് സ്പെഷ്യൽ പടം എടുക്കേണ്ടേ ഉമേഷേട്ടാ എന്ന് ബനീഷ് ചോദിച്ചപ്പോൾ, പിന്നേ... എന്നേ എനിക്ക് പറയാൻ തോന്നിയുള്ളൂ.. അന്ന് ഞങ്ങള്‍ക്ക് സൗന്ദര്യം തികഞ്ഞ കള്ളക്കൃഷ്ണന്റെ വിഗ്രഹം ഒരു മടിയും കൂടാതെ നൽകിയ രാജേഷ് ജി രാജേഷ് പുതുമന ങ്ങ്ളേം ഞാൻ മറക്കില്ലാട്ടാ.. അന്ന് സന്തൂം ബനീഷും ഞാനും കൂടി പുല്ലഴിയിൽ പോയാണ് പടങ്ങൾ എടുത്തത്.. ഒരു ശിവരാത്രിയുടെ 2 ദിവസം മുൻപ് അഘോരി പടം എടുക്കാൻ ബനീഷ് വിളിച്ചപ്പോൾ തന്റെ പുതിയ ക്യാമറ വാങ്ങിയ വഴിയിൽ തന്നെ തന്നിട്ട് ഇതിൽ എടുത്തോളൂ എന്ന് സ്നേഹത്തോടെ ബനീഷിന്റെ കയ്യിൽ ഏൽപ്പിച്ച സുനിൽ ജീ Sunil Ammadam IIIവളരെ വളരെ നന്ദി... തുടക്കം വളരെ ഗംഭീരമായി എന്ന് ഞാൻ അറിഞ്ഞൂട്ടോ... പിന്നീട് നിങ്ങൾക്ക് ക്യാമറ നിലത്ത് വെക്കേണ്ടി വന്നിട്ടില്ല എന്നൊക്കെ ഞാൻ കേട്ടു.. അതിന്റെ ചിലവൊക്കെ ഞാൻ വാങ്ങിക്കോളാം... ഹഹഹ... പിന്നീടാണ് നമ്മുടെ സജീഷിന്റെ Sajeesh Aluparambil ഗൾഫീന്നുള്ള വരവ്... ഓണം സ്പെഷ്യൽ പടങ്ങൾ പെടക്കേണ്ടേ എന്ന് സജീഷ് ചോദിച്ചപ്പോൾ, വേണം എന്ന് ഞാൻ..എന്നാൽ ബനീഷിനേയും കൂട്ടി കഴിമ്പ്രത്തേക്ക് വരൂ എന്ന് സജീഷും.. അന്ന് ഓണപ്പടങ്ങൾ എടുത്തുതന്നു.. പിന്നീട് നവരാത്രിക്കും പടങ്ങൾ എടുത്ത് തന്നു. കഴിമ്പ്രം ബീച്ച് തന്നെ ആയിരുന്നു ലൊക്കേഷൻ.. അന്നത്തെ അസ്തമയസൂര്യന്റെ പ്രഭയിൽ എന്റെ വീണവായിക്കുന്ന ചിത്രം സജീഷിന് തിരുവനന്തപുരം ആസ്ഥാനമായ ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പിൽ മികച്ച ഫോട്ടോഗ്രാഫർ അവാര്‍ഡും നേടി കൊടുത്തു.. അതിന്റെ ചിലവും പോന്നിട്ടില്ലാട്ടോ... അന്ന് ആ പടത്തിന് വേണ്ടി വീണ നൽകിയ ബനീഷിന്റെ ബന്ധുക്കാർക്കും നന്ദി.. ഈ ഐഡിയ പറഞ്ഞ ബനീഷേ... നിങ്ങൾ മുത്താണ്... പിന്നീട് ഒരിക്കല്‍ക്കൂടി ഞാൻ സജീഷിന്റെ വീട്ടിൽ പോയി.. കൂട്ടിന് ബിനോയിയും.. ദീപാവലിക്ക് നക്ഷത്രക്കുട്ടീടെ Nakshathra Chandran കൂടെ പടം എടുക്കാം എന്ന് പറഞ്ഞ് പറ്റിച്ച സജീഷേ..... ഞാൻ മറക്കില്ലാട്ടാ... ഹഹഹ... ഏതായാലും പിറ്റേന്ന് തന്നെ എനിക്ക് സജീഷും ബിനോയിയും കൂടി നല്ല ചിത്രങ്ങൾ സമ്മാനിച്ചു... അന്ന് ഞങ്ങളുടെ കൂടെ അരയും തലയും മുറുക്കി കൂടെ കൂടിയ സജീഷിന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് നന്ദി.....
തലമുടി നീട്ടിയാൽ ഭ്രാന്ത്, താടി നീട്ടിയാൽ ഭ്രാന്ത്, മൊട്ടയടിച്ച് താടീം മീശേം ക്ലീൻ അടിച്ചാൽ ഭ്രാന്ത്, മീശ വെച്ചാൽ ഭ്രാന്ത്, ഇല്ലെങ്കിൽ ഭ്രാന്ത്.... ഇതാണ് നമ്മുടെ സമൂഹത്തിന്റെ കുഴപ്പം.. അവനവന്റെ കുറ്റങ്ങളെ മറച്ച് ബാക്കിയുള്ളവനെ കരിവാരിതേക്കുക.. ഫോട്ടോഗ്രാഫിയും, മോഡലിങ്ങും, സംഗീതവും, കാടും, എല്ലാം ഭ്രാന്തെങ്കിൽ സുഹൃത്തുക്കളേ എനിക്കും ഇതൊക്കെ തന്നെയാണ്..........
വെറും തമാശയായി മാത്രം തുടങ്ങിയ മോഡലിങ്ങ് ഇപ്പോൾ ഒരു ഡിസൈനേഴ്സിന്റെ മോഡലായി തിരഞ്ഞെടുത്തതും സന്തോഷം നൽകുന്ന ഒന്നാണ്. തിരുവനന്തപുരം നവമി മ്യൂറൽ ഡിസൈനേഴ്സ് ആണ് ഇതിന് അവസരം നൽകിയത്.. അവരുടെ മോഡലായി നിരവധി ചിത്രങ്ങള്‍ക്ക് അവസരം ലഭിച്ചു.. നീതു വൈശാഖിനും അവരുടെ നവമി മ്യൂറൽ ഡിസൈനേഴ്സിനും ഒരായിരം നന്ദി.
 |
ഈ ഒരു ചിത്രത്തിന് പിന്നിൽ ഒരു കഥയുണ്ട്. വിഷുവിന് പ്രത്യേകം ചിത്രം എടുക്കണമെന്ന് ബിനോയിയോട് ആഗ്രഹം പറഞ്ഞപ്പോൾ എടുക്കാം എന്ന് ബിനോയിയും. പക്ഷേ എനിക്ക് ഒരു അമ്പലത്തിന്റെ Background കിട്ടാനുള്ള ചിത്രം വേണം എന്ന് പറഞ്ഞപ്പോൾ കുഴൂർ ഐരാണിക്കുളം അമ്പലത്തിൽ വെച്ച് നമുക്ക് എടുക്കാം എന്ന് ബിനോയി പറഞ്ഞു. എന്ത് എടുക്കും എന്ന ചിന്തയിൽ ഇരുന്നപ്പോൾ ആണ് സജീഷ് പറഞ്ഞത് "പടക്കം കത്തിക്കുന്ന പടം ആവട്ടെ" എന്ന്. ബിനോയിയോട് പടക്കം മേടിച്ച് വെയ്ക്കാൻ പറഞ്ഞു. പിറ്റേന്ന് ഞാൻ ബിനോയിയുടെ വീട്ടിലേക്ക് ചെന്നു. അവിടെ നിന്നും ബിനോയിയും, ബിനോയിയുടെ 2 കുട്ടികളും, ഞാനും കൂടി ഐരാണിക്കുളം അമ്പലത്തിലേക്ക് ചെന്നു.. കഷ്ടകാലം എന്ന് പറയട്ടെ മഴ ശക്തമായി പണി തന്നു.. മഴ കുറയുന്ന ലക്ഷണം കാണാതായപ്പോൾ ബിനോയി പറഞ്ഞു നമുക്ക് വീട്ടിൽ എവിടെയെങ്കിലും വെച്ച് റെഡിയാക്കാം എന്ന്, മനസ്സില്ലാമനസ്സോടെ ഞാൻ സമ്മതിച്ചു.. ബിനോയിയുടെ മൂത്ത മകൾ അമ്മു പറഞ്ഞു "നമുക്ക് കുറച്ച് നേരം നോക്കിയിട്ട് പോകാം "എന്ന്. വേണ്ട എന്ന് പറഞ്ഞ് ഞങ്ങൾ തിരികെ പോന്നു. വീട്ടിൽ എത്തി പലരീതിയിലും ചിത്രങ്ങൾ എടുത്ത് ശരിയാകാതെ വന്നപ്പോൾ, മഴ ഏതാണ്ട് തീർന്ന മട്ടായപ്പോൾ നമുക്ക് എന്നാൽ അമ്പലത്തിൽ തന്നെ പോയാലോ എന്ന് ബിനോയിയുടെ ചോദ്യം.. ശരി എന്ന് ഞാനും. വീണ്ടും ഞങ്ങൾ അമ്പലത്തിൽ എത്തി.. ഏതാണ്ട് സന്ധ്യയായി ചെല്ലുമ്പോൾ. അമ്പലത്തിലെ ആളുകളോട് അനുവാദം വാങ്ങി ഞങ്ങൾ അങ്ങനെ ചിത്രം പകർത്തി. ഈ ചിത്രത്തിന്റെ പുറകുവശത്ത് കാണുന്നത് ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമാണ്. അതി പുരാതനമായ വട്ടശ്രീകോവിലോട് കൂടിയ ക്ഷേത്രം കൂടിയാണ് ഇത്.. മഴക്കാറ് ഉള്ളതുകൊണ്ട് അന്ന് സൂര്യാസ്തമയം കിട്ടിയില്ല.. വെളിച്ചം വളരെ കുറഞ്ഞ സമയത്ത് ബിനോയി വാങ്ങിയ പുതിയ ഫ്ലാഷിന്റെ ഉത്ഘാടനചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.. ചെറിയ ആളുകൾ പറയുന്നതുകൂടി മുതിർന്നവർ ചെവിക്കൊള്ളണം എന്നുകൂടി ഈ ചിത്രം പറയുന്നു... നന്ദി ബിനോയി, അമ്മു...
|

ഒരു നല്ല ഫോട്ടോഗ്രാഫറുടെ കണ്ണുകൾ അവന്റെ മനസ്സാണ് എന്ന് ബനീഷ് തെളിയിച്ച ചിത്രം. മരത്തിന്റെ ഇടയിൽ കൂടി പ്രത്യേക ചിത്രം നൽകിയ ബനീഷ് നന്ദി.
 |
| ഫോട്ടോഗ്രാഫർ ഒരു നല്ല ആശയമുള്ളവൻ ആയിരിക്കണം എന്ന് ഈ ചിത്രം പഠിപ്പിക്കുന്നു. തൃശ്ശൂർ വിലങ്ങൻകുന്നിൽ ഞാനും, ബനീഷും, സന്തുവും കൂടി ചെല്ലുമ്പോൾ നേരം വൈകുന്നേരം 4 മണി.. ഭയങ്കര തിരക്കായിരുന്നു അവിടെ.. ആകാശം നല്ലപോലെ തെളിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ബനീഷ് പറഞ്ഞു ഇന്ന് നല്ല സൂര്യാസ്തമയം കിട്ടും എന്ന്. സന്ധ്യയോടെ ആളുകൾ ഒഴിഞ്ഞ വേളയിൽ ബനീഷ് പകർത്തിയ ഈ ചിത്രം യേശുവിന്റെ ഒരു രൂപവുമായി സാമ്യമുണ്ട് എന്ന് ഇത് കണ്ടവരൊക്കെ സാക്ഷ്യപ്പെടുത്തുന്നു... നന്ദി ബനീഷ്, സന്തു.. |
 |
| Click Banish Pamboor |
 |
| എവിടെ വെച്ച് ചിത്രം എടുക്കും എന്ന് ചോദിച്ചപ്പോൾ വിലങ്ങനിൽ വെച്ച് ആവാം എന്ന് സന്തു പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് ഈ ചിത്രം നോക്കുന്നവർക്ക് മനസ്സിലാകും. ഒരു പാർക്ക് എന്നതിലുപരി പഴയ ഒരു കെട്ടിടത്തിന്റെ അവശിഷ്ടം എന്ന രീതിയെ അനുസ്മരിപ്പിക്കുന്ന ആ Background ആണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. ദൂരെ നിന്നും നടന്ന് വരാൻ പറഞ്ഞ് ബനീഷ് അപ്രതീക്ഷിതമായി എടുത്ത ഈ ചിത്രം, ഒരു നല്ല ഫോട്ടോഗ്രാഫറെ തുറന്നുകാണിക്കുന്നു.. നന്ദി ബനീഷ്, സന്തു.. |
 |
| ഈ ഒരു ചിത്രത്തിന് ഒട്ടേറെ പ്രാധാന്യമുണ്ട്. ശിവരാത്രി സ്പെഷ്യൽ പടം വേണം എന്ന് പറഞ്ഞപ്പോൾ ഈ രൂപത്തിൽ എന്നെ ആക്കിയതും, ഈ ചിത്രത്തിനെ ഈ രീതിയിൽ ആക്കിയതും സന്തു ബ്രഹ്മ ആണ്.. ബനീഷ് എടുത്ത ഈ ചിത്രത്തിന് ക്യാമറ നൽകിയത് പ്രിയപ്പെട്ട സുനിൽ അമ്മാടം ആണ്.. ക്യാമറ വാങ്ങിയിട്ട് ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇരുട്ടിൽ മൊബൈൽ വെളിച്ചത്തിൽ എടുത്ത ഈ ചിത്രം സന്തുവിന്റെ ഓഫീസിന് വെളിയിൽ ആണ് എന്ന് കൂടി പറയട്ടെ.. നന്ദി ബനീഷ്, സന്തു, സുനിൽ... |
 |
| Click Banish Pamboor, Thanks to Santu Brahma |
 |
| Click Banish Pamboor,Thanks to Sajeesh Aluparambil |
 |
| Click Banish Pamboor |
 |
| Click Banish Pamboor |
 |
Click Banish Pamboor
|
ഈ ഒരു ചിത്രത്തിന് ആശയം നൽകിയത് ബനീഷ് ആണ്. നവരാത്രി പ്രത്യേക ചിത്രം പകർത്തിയത് സജീഷ് ആളൂപറമ്പിൽ. കഴിമ്പ്രം ബീച്ചിൽ നേരം സന്ധ്യ കഴിഞ്ഞ് ഫ്ലാഷ് വെച്ച് എടുത്ത ഈ ചിത്രം സജീഷിന് തിരുവനന്തപുരം ആസ്ഥാനമായ ഒരു ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫർ എന്ന അവാർഡും നൽകി.
 |
| One of my best moment in my life. My picture exhibited in Durbar Hall Art Gallery Cochin. Thanx to Photomuse. Click Deepa Alex |
 |
| ഓണസ്പെഷ്യൽ ചിത്രം തന്റെ പ്രിന്റിങ് ഓഫീസിനുള്ളിൽ വെച്ച് എടുത്ത് ഈ രീതിയിൽ ആക്കിയ ബിനോയിയ്ക്ക് നന്ദി.. |
 |
| Precious Moment in my life..with legend Wild life Photographer T.N.A PERUMAL SIR on the occasion of Photomuse Valparai Camp |
വളരെയേറെ പ്രാധാന്യവും, സന്തോഷവും, ആശ്ചര്യവും നൽകിയ ഈ ചിത്രം ആണ് എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് എന്ന് പറയാം.. ഇത് എടുത്തത് പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറും, എഡിറ്ററും ആയ അജിത് അരവിന്ദ് സാർ ആണ്.. ഇത് കണ്ടപ്പോൾ എനിക്ക് തന്നെ വിശ്വാസം വരാത്ത ഈ ചിത്രത്തിന് പുറകിലായി ജോസഫും, ശ്രീകുമാറും ഒക്കെ സഹായത്തിനായി നിന്നു. ഒരു വ്യത്യസ്ത മുഖം നൽകിയ അജിത് സാറിന് പ്രത്യേകം നന്ദി. നന്ദി എല്ലാവരോടും..മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ആർട്ടിക്കിളിൽ ഈ ചിത്രം വന്നിരുന്നു..
 |
| ഒരു നല്ല ഗുരുവിന്റെ, സുഹൃത്തിന്റെ കൂടെ... പ്രശസ്ത ഫോട്ടോഗ്രാഫർ നന്ദകുമാർ മൂടാടി സാറിനൊപ്പം.. |
 |
Click & Edit Binoy Marickal, Thanx to Ammu for the support. In the back Iranikulam Mahadeva Temple
|
Click & Edit by Sajeesh Aluparambil
 |
| ദീപാവലി ചിത്രം എന്ന ആഗ്രഹവുമായി സന്തുവിന്റെ അടുക്കൽ ചെന്നപ്പോൾ സന്തു ബ്രഹ്മ നൽകിയ സമ്മാനം തന്റെ ഓഫീസിനുള്ളിൽ എടുത്ത ഈ ചിത്രം ഈ രീതിയിൽ ആക്കി മാറ്റിയതും ഇദ്ദേഹം തന്നെ..ഒരു ചെടിച്ചട്ടിയുടെ മുകളിൽ ചിരാതുകൾ നിരത്തി ഓഫീസ് മുറിയിൽ വെച്ച് എടുത്ത ചിത്രം. നന്ദി Santu Brahma |
 |
കഴിമ്പ്രം ബീച്ചിൽ വെച്ച് അപ്രതീക്ഷിതമായി ബിനോയി എടുത്ത ചിത്രം. ഒരു ഫോട്ടോഗ്രാഫർക്ക് ഏത് നിമിഷവും വിലയുള്ളതാണ് എന്ന് ഈ ചിത്രം തെളിയിക്കുന്നു. പ്രത്യേകം അഭിനയിപ്പിച്ച് എടുക്കുന്ന ചിത്രങ്ങളേക്കാൾ ഭംഗിയും, ഭാവവും ഇത്തരം ചിത്രങ്ങളിൽ കാണാം..നന്ദി ബിനോയി മരിയ്ക്കൽ
Navami Mural Designers ന് വേണ്ടി ചെയ്ത മോഡലിങ്ങ് ചിത്രം.. ഇതിന് എന്നെ തിരഞ്ഞെടുത്ത നവമിയ്ക്കും നീതുവിനും നന്ദി. കൂടെ സഹകരിച്ച പ്രശസ്ത സിനിമാതാരം അമൃത ഗണേഷിനും നന്ദി.. ചിത്ര പപകർത്തിയത് Sajeesh Aluparambil
|
CLICK &EDIT BINOY MARICKAL
CLICK & EDIT SAJEESH ALUPARAMBIL
CLICK & EDIT SAJEESH ALUPARAMBIL
ME WITH CICI CELINE SUNNY (MODEL) CLICK & EDIT SAJEESH ALUPARAMBIL
CLICK & EDIT SAJEESH ALUPARAMBIL
MODEL SHOOT FOR VISHU SPECIAL WITH NAKSHATHRA CHANDRAN (FILM CHILD ARTIST)
CLICK & EDIT BANISH PAMBOOR
"UMESH KESAVAN NAMBOODIRI"
No comments:
Post a Comment