"തടോബ...... കടുവകളെ സുന്ദരഭൂമി"
പതിവിലും വിപരീതമായി ഇത്തവണ പ്ലാൻ ചെയ്താണ് ഒരു യാത്ര തരമായത്.. പ്രവീണിന്റെ click n frames എന്ന ടൂർ ഏജന്‍സി വഴിയാണ് തടോബയിലേക്ക് യാത്ര പുറപ്പെട്ടത്.. കൂടെ ബിനോയിയും, ദീപയും, അനിതും, മഹേഷും.. ഈ കഴിഞ്ഞ 3 ന് വൈകുന്നേരം ദീപയുടെ കാറിലാണ് യാത്ര തുടങ്ങിയത്.. കൊരട്ടിയിൽ നിന്നും ഞാനും ബിനോയിയും കയറി.. തൃശ്ശൂരിൽ നിന്ന് അനിതും, വടക്കാഞ്ചേരി നിന്ന് മഹേഷും ഒപ്പം കൂടി.. ഒരിക്കൽ കബനിയിൽ പോയി കാണാതെ മടങ്ങിയ കടുവയെ കാണാനുള്ള ആകാംക്ഷയും ഒപ്പം അനിതിന്റെ വാ.. തോരാതെയുള്ള തമാശയും ഞങ്ങളെ ഏറെ മുഷിപ്പിക്കാതെ തന്നെ ബാംഗ്ലൂർ നഗരത്തിൽ എത്തിച്ചു.. കാർ ദീപയുടെ ബന്ധുവിന്റെ അടുത്ത് ഇട്ടശേഷം ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും ചന്ദ്രപൂർ പോകുന്ന ട്രെയിനിൽ കയറി..
വൈകുന്നേരം ചെന്നൈയിൽ എത്തിയ ട്രെയിനിൽ പ്രവീൺ കൂടി കയറിയതോടെ ക്വാറം തികഞ്ഞു.. യാത്രയുടെ യാതൊരു ക്ഷീണവും തോന്നാത്ത അത്ര രസകരമായിരുന്നു അനിതിന്റേയും മഹേഷിന്റേയും തമാശ പറച്ചിൽ.. ഇടക്കിടെ മഹേഷിനെ കളിയാക്കി അനിതിന്റെ ഓരോ ഡയലോഗുകളും കേട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു പോയി.. മുഷിയാതെ തന്നെ ഞങ്ങൾ പിറ്റേന്ന് രാവിലെ ചന്ദ്രപൂർ സ്റ്റേഷനിൽ ഇറങ്ങി.. ഒരു ടാക്സിയിൽ ഞങ്ങൾ "തടോബ" ലക്ഷ്യമാക്കി നീങ്ങി..
പോകുന്ന വഴിയിൽ ഉടനീളം കൽക്കരി പാടങ്ങൾ ഏറെ കാണാം.. കരി നിറഞ്ഞ ആ ഭൂമി പിന്നിട്ട് ഞങ്ങൾ തടോബയിൽ എത്തി..പ്രവീൺ ഞങ്ങൾക്ക് താമസമൊരുക്കിയത് വളരെ സ്നേഹം നിറഞ്ഞ വീട്ടിലാണ്.. ചൂട് വളരെ അസഹനീയം തന്നെ, പക്ഷെ ആ ചൂടിനേയും വകഞ്ഞ് മാറ്റിയാണ് എന്റെ കടുവയെ കാണാനുള്ള ആഗ്രഹം നിന്നത്..
ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും "ചോട്ടു" എന്ന് വിളിപ്പേരുള്ള പയ്യൻ ഞങ്ങളുടെ പെട്ടികൾ ഒക്കെ എടുത്തു വെക്കാൻ സഹായിച്ചു.. വളരെ സ്നേഹത്തോടെയാണ് ആ വീട്ടുകാർ ഞങ്ങളെ വരവേറ്റത്.. ചെന്നപാടെ കുളിയൊക്കെ പാസാക്കി, വന്നപ്പോഴേക്കും ചായയും അവൽ ഉപ്പുമാവും റെഡി.. ഭക്ഷണം കഴിക്കുന്നതിനിടയിൽ അവിടുത്തെ സ്ത്രീ ഭക്ഷണം നല്ലതാണോ? എന്ന ചോദ്യവുമായി എത്തി.. അവരുടെ മുഖത്ത് എപ്പോഴും നിറചിരി മാത്രമേ ഞങ്ങൾ കണ്ടുള്ളൂ.. ഓരോ തവണയും ഇത് ആവർത്തിച്ചുകൊണ്ടേയിരുന്നു.. ഇഷ്ടമുളള ഭക്ഷണം നൽകാൻ അവർ എപ്പോഴും റെഡി.. അതാണ് അവരുടെ വിജയവും..
അന്ന് വൈകുന്നേരം ഞങ്ങൾ കടുവകളെ നേരിൽ കാണാമെന്ന ആഗ്രഹത്തിൽ "മൊഹർളി കോർസോൺ" ഏരിയയിലേക്ക് നീങ്ങി.. ജിപ്സിയിൽ ആണ് യാത്ര.അസാമാന്യ ട്രാക്കർ കൂടിയായ രവി ഭയ്യ ആണ് വാഹനത്തിന്റെ ഡ്രൈവർ.കനത്ത ചൂടിനേയും,പൊടിയേയും വകഞ്ഞ് ആ വാഹനം കടുവകളുടെ സ്ഥിരം സ്ഥലങ്ങൾ തേടി യാത്ര തുടര്‍ന്നു.ഒടുവിൽ കബനി നിരാശപ്പെടുത്തിയ ആ ദൈവത്തെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചു.മട്ക്കാസുർ എന്ന് വിളിപ്പേരുള്ള ആൺ കടുവ.അവൻ ചൂടിനെ ശമിപ്പിക്കാൻ വെള്ളത്തിൽ ശയിക്കുന്നു.ഒരു കൂട്ടം കാട്ടുപോത്തുകൾ വെള്ളം കുടിക്കാൻ വന്നതോടെ അവൻ കരയിൽ കയറി കിടപ്പായി.. ആ നിമിഷം എനിക്ക് വളരെ വിലയേറിയ ഒന്നു തന്നെയായിരുന്നു..നിരവധി നല്ല ചിത്രങ്ങൾ പകർത്തി ഞങ്ങൾ മായയേയും(പെൺകടുവ) കുഞ്ഞുങ്ങളെയും തപ്പി യാത്ര തുടര്‍ന്നു. പക്ഷേ അവർ പിടി നൽകിയില്ല.കാണാൻ പറ്റിയ ആശ്വാസത്തിൽ ഞങ്ങൾ തിരികെ വീട്ടിലേക്ക്.
പിറ്റേന്ന് ഞങ്ങൾക്ക് പോകേണ്ടത് ജുനോന എന്ന ബഫർ ഏരിയയിലേക്കാണ്. ഏറെ വെളുപ്പിന് തന്നെ ഡ്രൈവർ രവി ഭയ്യ എത്തി.എല്ലാ യാത്രയിലും പുറപ്പെടുന്ന ആദ്യ വാഹനം ഞങ്ങളുടെ ആയിരുന്നു..
ഞങ്ങളെ വരവേറ്റത് ഇക്കുറി കരടി ആണ്, അവൻ വാഹനത്തിന്റെ ശബ്ദം കേട്ട് കുളത്തിൽ നിന്നും വെള്ളം കുടിച്ച് ഒറ്റ പോക്ക്..പിന്നീട് ലാറയേയും(പെൺകടുവ)തപ്പി ഞങ്ങൾ യാത്ര തുടര്‍ന്നു.. പക്ഷേ നിരാശ തന്നെ ഫലം, ഛോട്ടി മാതുവും(പെൺകടുവ) ഞങ്ങൾക്ക് പിടി നൽകിയില്ല... ഞങ്ങൾ എത്തുന്നതിന് തൊട്ട് മുമ്പ് അവർ കടന്ന് കളഞ്ഞു.. ഞങ്ങൾ തിരികെ വീട്ടിലേക്ക്.. വൈകുന്നേരം പോകേണ്ടത് മൊഹർളി ഏരിയയിലേക്ക് ആണ്.. കഴിഞ്ഞ യാത്രയിൽ തപ്പി നടന്ന മായയേയും കുഞ്ഞുങ്ങളെയും ആണ് ലക്ഷ്യം.വൈകുന്നേരത്തോടെ രവി ഭയ്യ എത്തി.. യാത്രയിൽ നിരവധി കാട്ടുപോത്തുകളും, മാനുകളും, മ്ലാവും,കുരങ്ങുകളും കാഴ്ച വിരുന്നേകി. സ്ഥിരമായി കാണുന്ന സ്ഥലത്തെങ്ങും ഇവയെ കണ്ടില്ല..യാത്രയിൽ ഉടനീളം ഞങ്ങളെ ബോറടിപ്പിക്കാത്തത് അനിതും, മഹേഷും ആയിരുന്നു.രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ട്രോളോട് ട്രോൾ തന്നെ.
പഗ് മാർക്ക് തേടിയാണ് അവിടെയൊക്കെ കടുവയുടെ സാന്നിദ്ധ്യം അറിയുന്നത് എന്ന് പറഞ്ഞപ്പോൾ ആശ്ചര്യം തോന്നി.കൃത്യമായി അവയുടെ സാമീപ്യം അറിയാൻ നല്ല കഴിവ് തന്നെ വേണം.ഞങ്ങൾക്ക് മുൻപ് അവ കടന്നുപോയതായി ഗൈഡ് പറഞ്ഞപ്പോൾ ആ സ്ഥലത്ത് കുറച്ച് നേരം ജിപ്സി നിർത്തിയിട്ടു. പക്ഷേ നിരാശ തന്നെ ഫലം.മറ്റൊരു സ്ഥലം ലക്ഷ്യം വെച്ച് പോകുന്നതിനിടയിൽ അലാം കോൾ കേട്ടും ഞങ്ങൾ കാത്തു കിടന്നു.കുറേ ഏറെ കറക്കം കഴിഞ്ഞ്,ഞങ്ങൾ അലാം കോൾ കേട്ട സ്ഥലത്ത് വന്നപ്പോൾ ദാ.അവിടെ മരത്തിന് മറവിൽ ഏകദേശം 7 മാസം പ്രായമുള്ള കടുവ കുട്ടി.അവനെ സൂക്ഷിച്ച് നോക്കിയാൽ കാണാം എന്നല്ലാതെ ചിത്രം എടുക്കാൻ സാദ്ധ്യമല്ല.തടോബയിലെ ഞങ്ങളുടെ അവസാന യാത്രയും കഴിഞ്ഞ് നേരെ താമസിക്കുന്ന സ്ഥലത്തേക്ക്.പോയ ഒരു യാത്ര ഒഴിച്ച് ബാക്കി 3 യാത്രയിലും കടുവയെ കാണാൻ സാധിച്ച ആ സന്തോഷത്തോടെ തിരികെ നാട്ടിലേക്ക്.........
വീണ്ടും ഇനിയൊരു യാത്രയെ മനസ്സിലുറപ്പിച്ച് തടോബയോട് വിട......
Ur's Umesh Kesavan Namboodiri ..
 |
| കാടിന്റെ ദൈവം |
 |
| കാടിന്റെ സ്വച്ഛതയിൽ .. |
 |
| "നിലനിൽപ്പിന്റെ യുദ്ധം" |
 |
| നേർക്കുനേർ |
 |
| ഞങ്ങളുടെ മുൻപിലേക്ക് |
 |
| Target Locked |
 |
| ഗാഢനിദ്രയിൽ |
 |
| ചൂടിനെ ശമിപ്പിക്കാൻ |
 |
| The Eyes |
 |
| Landed |
 |
| Camouflage |
 |
| Camouflage |
 |
| "Bear" |
 |
| "The Predator & The Prey" |
 |
Nature Waines
|
കിടുക്കി
ReplyDeleteThanq Ji
Delete