അവിടെ സംഘാടകർ വന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കാത്ത് നിൽക്കുന്നുണ്ടായിരുന്നു ..ഒരു ചായകുടി കഴിഞ്ഞ് അവരുടെ നിർദ്ദേശപ്രകാരം room ലേക്ക്!!! Camera -യും, Bag -ഉം ഒക്കെ കെട്ടിച്ചുമന്ന് റൂമിൽ വെച്ചു. പിന്നെ എല്ലാവരും എത്തിയതിന് ശേഷം പരിചയപ്പെടൽ, ചില നിർദ്ദേശങ്ങൾ സംഘാടകരുടെ വക!! ജീവിതത്തിൽ ഇന്നേവരെ ഇത്തരം ക്യാമ്പുകളെ അഭിമുഖീകരിക്കാത്ത എനിക്ക് ഇതൊരു പുതുമയായി!! ഒട്ടേറെ പ്രതിഭകൾ അടങ്ങിയ ആ ക്യാമ്പിൽ കുടുംബത്തോടൊപ്പവും അംഗങ്ങൾ ഉണ്ടായിരുന്നു!! ചില മുഖങ്ങൾ ഒഴികെ ബാക്കിയുള്ളവർ അപരിചിതരായി ..എന്നാൽ Photography എന്ന കലയോടുള്ള അടങ്ങാത്ത ആവേശമുള്ള അവർക്ക് എന്നെ സുപരിചിതനായി തോന്നി!! അതാണ് മനുഷ്യ൯!! അതാണ് പ്രകൃതി ...അതാണ് Photography ..ഇതാണ് Photomuse എന്ന സംഘടനയുടെ അടിസ്ഥാനവും!!! കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ photographers പരിചയക്കാരായി ...അവരെ ഞാ൯ മനസ്സിനാൽ അവരറിയാതെ ഗുരുക്ക൯മാരാക്കി ( Nandakumar Moodadi sir, Unni Pulikkal S sir, Biju Ramankutty sir, Sree Kumar V Menon sir, Jameskutty Antony sir, Seemasuresh Neelambarimohan ji ..etc.. all our campers) .
ഉച്ചഭക്ഷണ ശേഷം Campers നോടൊപ്പം യാത്ര!!! വാഹനം എത്താവുന്നിടം വരെ ചെന്ന് അവിടെ നിന്ന്കാൽനടയാത്ര!!! വനത്തിലൂടെ ...നേരം വിചാരിച്ചതിലും വൈകി!!! ഇന്നേവരെ Tripod എന്ന സാധനം ഉപയോഗിക്കാനറിയാത്ത ഞാ൯ അതും ചുമന്നു!! എന്തെന്നറിയാത്ത യാത്ര!! യാത്രയിൽ ഉടനീളം ഉണ്ടായി അട്ടകളുടെ ശല്യം!! ഇത്രയും മനുഷ്യാത്മാക്കളെ ഒരുമിച്ച് കണ്ടപ്പോൾ അവർക്കും സംശയം!! ആരെ കടിക്കണം?? പോയവരിൽ എനിക്കുൾപ്പടെ കിട്ടീ കടി!!! യാത്രയിൽ എല്ലാവരും 2-3 ഗ്രൂപ്പായി പിരിഞ്ഞ് അവരവരുടെ ശൈലിയിൽ പടം പിടിച്ചു!!! പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥയിൽ Canon എന്ന camera മാത്രം കണ്ട് ശീലിച്ച ഞാ൯ എന്തെന്നറിയാതെ കുഴങ്ങി!! എന്റെ ഈ നില്പ് കണ്ടിട്ടാണോ എന്തോ കൂട്ടത്തിലുള്ളവർ ഏതായാലും കുറച്ച് സഹായിച്ചു!!! വടിയെറിയാനറിയാത്ത എനിക്ക് കൂട്ടായി വിക്രമാദിത്യ൯ വേതാളത്തെ തോളിലേറ്റിയ അവസ്ഥയിൽ Tamron 150-600 mm lens - ഉം, Tripod - ഉം!!! ഇതും ഏറ്റിയ എന്നെ കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന ശ്രീകുമാർ സാറിന്റെ വക തമാശയും "ഇതാണ് തിരുമേനീ ...തോളിൽ മാറാപ്പ് കേറ്റുന്നത് എന്ന് പറയുന്നത് "..ഹഹഹ...ഏതായാലും വേഷം കെട്ടിയിറങ്ങിയ സ്ഥിതിക്ക് പുലികളുടെ കൂടെ ഒരു പൂച്ചക്കുട്ടിയാകാൻ ഞാ൯ തീരുമാനിച്ചു!! ആയുധം കൈയിലെടുത്തു!!! അവിടെ കണ്ടതൊക്കെ ക്ലിക്കി!! എന്തൊക്കെയോ പടം പിടിക്കുന്ന ആ എഞ്ചിനിലാക്കി ...നേരം ഇരുട്ടി!!! നോക്കിയപ്പോഴോ കൂടെയുള്ളവർ അപ്രത്യക്ഷരായി!! പടം പിടിച്ച ആവേശത്തിൽ ഞാൻ ഒറ്റപ്പെട്ടു!! രസികനിൽ ദിലീപ് കൂട്ടുകാരനോട് പറയുന്നപോലെ ഞാൻ തന്നെ എന്നോട് പറഞ്ഞു .. "ജാങ്കോ ..നീ അറിഞ്ഞോ?? ഞാൻ പെട്ടു "...പിന്തിരിഞ്ഞ് നോക്കിയപ്പോൾ 2 മനുഷ്യജന്മങ്ങൾ എന്നെ ലാക്കാക്കി വരുന്നൂ ...കാടിന്റെ മക്കളാണ് അവർ!! വന്നപാടെ അവർ പറഞ്ഞൂ നിങ്ങളോട് തിരികെ ചെല്ലാ൯ പറഞ്ഞൂ എന്ന്!! എനിക്ക് മുൻപേ പോയവരോടും അവർ പറഞ്ഞോളാമെന്നേറ്റു ...വീണ്ടും തിരികെ ....കുറേ ദൂരം നടന്നപ്പോൾ കൂടെ പോന്നവരെ കണ്ടു!! അവർ അപ്പോഴും പ്രകൃതിയുടെ ദൃശ്യങ്ങൾ പകർത്തുകയാണ്!!! ഞാ൯ വായുംപൊളിച്ച് കൂടെ നടന്നു ..ഹഹഹ...തിരികെയുള്ള യാത്രയിൽ എന്തൊക്കെയോ പെട്ടിയിൽ ആക്കി ...അന്നത്തെ യാത്ര ശുഭം ...വീണ്ടും Resort ...ചായയും ബിസ്ക്കറ്റും ചെന്നപ്പോഴേ തയ്യാർ!! തട്ടി!! പിന്നെ room -ൽ പോയി ഒരു കുളി പാസാക്കി ...തിരികെ Conference Hall -ൽ...
അവിടെ നന്ദകുമാർ സാർ, ഉണ്ണി സാർ, സീമ മാഡം ഇവരൊക്കെ ക്ലാസ്സെടുക്കാ൯ തയ്യാർ!! ഉണ്ണി സർ വക കുറച്ച് ക്ലാസ്സ് കഴിഞ്ഞ് നന്ദകുമാർ സാറിന്റെ അതിവിപുലമായ, എന്നാൽ ലളിതമായ ക്ലാസ്സ് .....അതോടെ എന്റെ കാര്യം കട്ടപ്പൊക!!! ക്ലാസ്സിലെ കാര്യങ്ങൾ മുൻനിർത്തി ഞാ൯ മുൻപ് എടുത്ത ചിത്രങ്ങൾ നോക്കിയപ്പോഴോ ...സ്വാഹാ!!!! ലക്ഷങ്ങൾ മുടക്കി ക്യാമറ വാങ്ങിയ ഒരു ഹതഭാഗ്യ൯ ...ഇനിയെന്ത്??ഏതായാലും നടപ്പുകൊണ്ടാണോ എന്നറിയില്ല വിശന്നു ...ചപ്പാത്തിയും, കൂട്ടാനും തട്ടി ..ക്യാമ്പ് ഫയർ പുറത്ത് റെഡി!!! ഇനി അങ്ങോട്ട്!! അവിടേയും കുറേ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ ...കൂടെയുണ്ടായിരുന്ന ഡോക്ടർ സാറിന്റെ മക്കളുടെ പാട്ടുകളോടെ അന്നത്തെ രാത്രി ശുഭം ...റൂമിൽ സുഖനിദ്ര ...തോളിൽ തൂങ്ങിയ വേതാളത്തിന്റെ( camera +triPod + lenses + umbrella) കനം മൂലം പുറം കട്ടപ്പുറം ആയി ...ഹഹഹ...പോകുന്നതിന് മുൻപ് സീമമാഡം പറഞ്ഞത് ഓർത്തു "കാട്ടിലേക്ക് വരുന്നവർ രാവിലെ 6.30 ന് ഹാജരാകണം) ...അലാറം 5.30 a.m വച്ച് ഉറക്കം!!!
വെടിയൊച്ച പോലെ കർണ്ണപുടങ്ങളെ പൊട്ടിച്ച് 5.30 ന് അലാറം മുഴങ്ങി ...പുറത്ത് നല്ല മഴ!! പുറം വേദന മൂലം മടി!!! എന്നാലും 6.00 മണിയോടെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തി ..കുളിച്ച് വീണ്ടും യാത്രാപ്പുറപ്പാട് ...വേതാളത്തെ തോളിലാക്കി മഴയിൽ നനഞ്ഞ് Resort ൽ സംഘാടകരുടെ അടുത്തേക്ക് ...ഒരു കട്ട൯ അടിച്ചു .. ആനക്കുളം എന്ന സ്ഥലത്തേക്ക്!! ഇക്കുറി കൂട്ടിന് അജിത് സാറും, നന്ദകുമാർ സാറും, ജോസഫ് ജി യും, Manoj Kumar ജി യും ...ആ ഭാഗത്തേക്കുള്ള യാത്ര അതീവ ദുർഘടം!!! ഏതായാലും ആനക്കുളം എന്ന സ്ഥലത്ത് എത്തി ..പതിവിലും വിപരീതമായി ഒന്നും എന്നിൽ സംഭവിച്ചില്ല!! നാട്ടാനയെ മാത്രം കണ്ടു ശീലിച്ച എനിക്ക് പ്രകൃതിയിൽ ഒന്നും പുതുമയായി തോന്നിയില്ല ചിത്രം എടുക്കാ൯!!എന്റെ അറിവ് അത്രയേ ഉള്ളൂ!!! അതിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമുണ്ടോ??? ഇല്ല!!! പിന്നെ ഒന്ന് മാത്രം സംഭവിച്ചു, ഇന്നേവരെ വളരെ വിരളമായി തന്നെ ഇല്ലത്തിന്റെ മുൻപിൽ ഒഴുകുന്ന പുഴയിൽ കാൽതൊടുന്ന എന്നെ സീമാജിയുടെ നിർബന്ധപ്രകാരം ആ പുഴയിൽ ഇറങ്ങി ...അവിടുത്തെ കത്തിക്കൽ കഴിഞ്ഞ് പുലികൾ നേരെ Resort - ലേക്ക് ...ഇഡ്ഡലിയും, ചായയും വിട്ട് നേരെ വിരിപാറ വെള്ളച്ചാട്ടം...പേര് സൂചിപ്പിക്കുന്ന പോലെ വിരിഞ്ഞ പാറയിലൂടെ വെള്ളച്ചാട്ടം ..അതിൽ കുറച്ച് പടം കൂട്ടുകാരുടെ സഹായത്തോടെ Tripodഎന്ന വേതാളം വെച്ച് എടുത്തു!!! ആ ആഗ്രഹം സഫലമായി!!! യുദ്ധം ജയിച്ച വീര്യത്തോടെ അതിനടുത്ത വലിയ വെള്ളച്ചാട്ടത്തിനടുത്തേക്ക് ...ഞാൻ തീർത്തും അവശനായി മാറി!!! എന്നാലും പുറമേ കാണിക്കാതെ അവിടേയും കുറച്ച് പടം പിടിച്ച് യാത്രയുടെ അവസാനഘട്ടത്തിൽ!!! Misty Garden എന്ന നല്ല അനുഭങ്ങളും, പാഠങ്ങളും പഠിപ്പിച്ച Resort ലക്ഷ്യമാക്കി യാത്ര!!!
ഉച്ചഭക്ഷണശേഷം യാത്രയിൽ പങ്കെടുത്ത അംഗങ്ങൾക്ക് Camper's certificate. പിന്നെ അനുഭവങ്ങളും ...അവിടെ പറഞ്ഞ കുറച്ച് കാര്യങ്ങൾ മാത്രമല്ല മുഴുവൻ ഇതിൽ ഉണ്ട്!! ഈ യാത്ര കൊണ്ട് ഞാ൯ ഏറ്റവും സന്തോഷവാനാണ്! കാരണം,കുറേയേറെ ഗുരുക്കൻമാരെ എനിക്ക് കിട്ടി ..അതിൽ പ്രായം കൂടിയവരും, കുറഞ്ഞവരും ...പോരാ൯ നേരം അജിത് സാർ എന്നോട് പറഞ്ഞു "തിരുമേനീ ..എനിക്ക് ഈ വേഷത്തിൽ കുറച്ച് പടം എടുക്കണം "എന്ന്!!! ആ വലിയ മനുഷ്യന്റെ നിഷ്കളങ്കമായ ചോദ്യത്തിൽ വീണതാണ് ഞാ൯ എന്ന എന്റെ ജന്മം ചെയ്ത പുണ്യം!!! സത്യം!! Ajith Aravind sir is one of the most beautiful person in my real life ..he is master of photography & he is also a good brother of me...hattsoff sir!!! Portfolio എന്ന ആശയത്തിൽ Joseph Varghese ന്റേയും, Sree Kumar ന്റേയും സഹായത്തോടെ എന്റെ ഞാ൯ പോലും കാണാത്ത, അല്ലെങ്കിൽ എന്നെ ആരും കാണാത്ത രീതിയിൽ എന്റെ ചിത്രം അദ്ദേഹത്തിന്റെ മാസ്മരിക കരം കൊണ്ട് എടുത്തു ...ഈ ഒരു അസുലഭ മുഹൂർത്തമാണ് ഈ ഒരു ക്യാമ്പ് കൊണ്ട് എന്റെ ഏറ്റവും വലിയ പുണ്യം....
Thanks all for supporting me...& supported me....Thank u so much Photomuse & admins of Photomuse & gr8 thanks to my brothers & sisters ... THANKZ A....LOT....😍
Ur'sUmesh Kesavan Namboodiri Iraliyoor..





No comments:
Post a Comment