ലാലേട്ടന്റെ കൂടെ... ഒരു ഓർമ്മ..
പ്രജ എന്ന ചിത്രം ഷൂട്ടിംഗ് നടക്കുന്ന സമയം, അന്ന് ഞാൻ തൃപ്പൂണിത്തുറ പ്ലസ്ടു പഠിക്കുന്ന സമയം. മംഗളാലയം പാലസിൽ വാടകയ്ക്ക് താമസിച്ച ആ നാളുകൾ മറക്കാനാകില്ല.. നാട്ടിൻ പുറത്ത് നിന്ന് ടൗണിലെ തിരക്കിലേക്ക് എത്തിപ്പെട്ട ഞാൻ കുറച്ച് അങ്കലാപ്പിലായി..പെങ്ങളുടെ കൂടെ വാടകയ്ക്ക് 2 വർഷം അവിടെ കഴിഞ്ഞു.. എന്നാൽ തെല്ലൊന്ന് ബുദ്ധിമുട്ടിച്ച തൃപ്പൂണിത്തുറ പിന്നീട് എന്നെ വേരോടെ പിടികൂടി.. ശരിക്കും രാജനഗരി എന്ന പ്രൗഡി ഇന്നും നിലനില്‍ക്കുന്ന സ്ഥലം.. വർഷങ്ങൾ കഴിയുമ്പോഴും ആ നഗരത്തിന്റെ ഓർമ്മകൾ ഇന്നും നിലനില്‍ക്കുന്നു.. അത് ഒരു വികാരമാണ്..
എല്ലാ ദിവസവും രാത്രി ഞാൻ സ്റ്റാച്യു ജംഗ്ഷനിൽ മൂർത്തി സ്വാമിയുടെ കടയിൽ പോകും. ഒരു നറുനീണ്ടി സർബ്ബത്ത്, അത് ഒരു ദിനചര്യയായി മാറി.. അതിനോട് ചേർന്ന് ആദിത്യ ബ്യൂട്ടിപാർലർ. നമ്മുടെ ജയന്റെ(നടൻ ജയസൂര്യ) ഹെയർസ്റ്റെൽ ചെയ്തു കൊടുത്തിരുന്ന ഗോപിയുടെ ബ്യൂട്ടിപാർലർ. ജയൻ അന്ന് സിനിമയിൽ കയറിയിട്ടില്ല.. എ. സി. വി യിൽ ക്യാരവൻ ഫണ്ണി ജോക്പോട്ട് എന്ന പ്രോഗ്രാം അവതരിപ്പിക്കുന്ന സമയമായിരുന്നു.. ജയന്റെ നർമ്മം നിറഞ്ഞ സംസാരം കൊണ്ട് ആ പ്രോഗ്രാം ഭംഗിയായി പോകുന്നു.. ഞങ്ങൾ മിക്കവാറും തന്നെ സ്വാമിയുടെ കടയുടെ പരിസരത്ത് വെച്ച് സംസാരിക്കും.. ഞാൻ ജയന്റെ ആ പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകൻ ആയിരുന്നു.. സിനിമയിൽ കയറിയതിന് ശേഷം പിന്നീട് ഒരു തവണ പൂർണ്ണത്രയീശ ഉത്സവത്തിന് കണ്ടു..
എന്റെ അളിയൻ എറണാകുളം ശിവക്ഷേത്രത്തിൽ മേൽശാന്തി ആയിരുന്നു.. വളരെ അപ്രതീക്ഷിതമായി രഞ്ജി പണിക്കർ അവിടെ വരുകയുണ്ടായി.. കുശലം ചോദിക്കുന്നതിനിടയിൽ ലാലേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാം എന്ന് പറഞ്ഞു.. അതിനെന്താ സ്വാമീ... ഞാൻ എന്റെ നമ്പർ തരാം ഇതിൽ വിളിച്ചിട്ട് വരൂ എന്ന്.. പ്രജയുടെ ഷൂട്ടിംഗ് എറണാകുളം പരിസരത്ത് ഉണ്ട്, ഇറങ്ങുമ്പോൾ വിളിച്ചിട്ട് വരൂ.. അപ്പോൾ ലൊക്കേഷൻ പറയാം എന്ന് പറഞ്ഞ് രഞ്ജി സാർ പോയി..
അങ്ങനെ ആ ആഴ്ചയിൽ തന്നെ ഞങ്ങൾ പോകാൻ തയ്യാറായി.. ലാലേട്ടന്റെ കടുത്ത ആരാധകൻ പ്രദീപ് ചേട്ടൻ ആദ്യമേ ഉണ്ട്.. അനി ചേട്ടൻ, നാരായണൻ ചേട്ടൻ, ഹരിയേട്ടൻ, ജയദേവൻ ഇവരൊക്കെ കൂടെ ഇറങ്ങി.. പോകുന്നതിന് മുൻപ് അളിയൻ രഞ്ജിസാറിനെ വിളിച്ചു.. ഫോർട്ട് കൊച്ചി PWD റസ്റ്റ് ഹൗസിൽ ആണ് ഷൂട്ടിംഗ് എന്ന് പറഞ്ഞു.. ലാലിനോട് ഞാൻ പറഞ്ഞിട്ടുണ്ട്, അവിടെ ചെല്ലുമ്പോൾ എന്നെ ഒന്നുകൂടി വിളിക്കണം എന്നും പറഞ്ഞു.. ഞങ്ങൾ ആവേശത്തോടെ തിരിച്ചു.. സന്ധ്യ കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾ അവിടെ ചെല്ലുന്നത്.. ഒരു പൂരത്തിന്റെ ആള് അവിടെ തമ്പടിച്ചിട്ടുണ്ട്.. മതിലിലും, മരത്തിലും ഒക്കെ ആളുകൾ... അളിയൻ രഞ്ജിസാറിനെ വിളിച്ചു.. രക്ഷയില്ല, ആൾ ഫോൺ എടുക്കുന്നില്ല.. ഞങ്ങൾ ഗേറ്റിനടുത്ത് ചെന്നു. സെക്യൂരിറ്റിക്കാർ രക്ഷയില്ല.. ആൾക്കാർ ആവേശത്തിൽ... ഏതാണ്ട് മുക്കാൽ മണിക്കൂർ അവിടെ നിന്നു.. വിളിച്ചിട്ട് സാറിനെ കിട്ടുന്നുമില്ല... രക്ഷയില്ല എന്ന് പറഞ്ഞ് ഞങ്ങൾ വിഷമത്തോടെ തിരികെ പോരാൻ തുടങ്ങി... പോരുന്ന വഴിയിൽ വീണ്ടും വിളിക്കുന്നുണ്ട്.. ഒരു തവണ വിളിച്ചപ്പോൾ എടുത്തു.. കാര്യം പറഞ്ഞപ്പോൾ, ഞാൻ ഒരു മീറ്റിങ്ങിൽ ആയിരുന്നു സ്വാമി എന്ന് പറഞ്ഞു.. ഇപ്പോൾ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ തിരികെ പോരുന്ന വഴിയാണ് എന്ന് അളിയൻ പറഞ്ഞു.. ലാലിനെ കാണാതെ പോകാനോ? തിരികെ ചെല്ലൂ, അവിടെ ഗേറ്റിൽ ആള് വരും, അവർ കൊണ്ടുപോകും എന്ന് സാർ പറഞ്ഞതും... കാർ റെസ്റ്റ് ഹൗസിന് അടുത്തെത്തി..
പറഞ്ഞതുപോലെ ആൾ ഉണ്ട്. രഞ്ജി സാർ പറഞ്ഞിട്ട് വന്നവരല്ലേ? മുകളിലേക്ക് പോകാം എന്ന് പറഞ്ഞ് ഒരാൾ ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി.. ഷൂട്ടിംഗിൽ ആണ് അവിടെ ഇരിക്കാം എന്ന് പറഞ്ഞു.. ആവേശത്തിൽ ഞങ്ങൾക്കുണ്ടോ ഇരിക്കാൻ തോന്നുന്നു?അല്പനേരം കഴിഞ്ഞപ്പോൾ ദാ വരുന്നു....... ഒരു കറുത്ത ടീഷർട്ടും ഇട്ട് നമ്മുടെ ലാലേട്ടൻ.. ആ ഒരു നിമിഷം.. അത് അനുഭവിക്കണം, എന്നാലേ അറിയൂ... "ഞാൻ ഇപ്പോൾ വരാം, രഞ്ജി പറഞ്ഞിരുന്നു വരുമെന്ന്.. ഇരിക്കൂ.. ഒന്ന് ഫ്രെഷ് ആയിട്ട് വരാം" എന്ന് പറഞ്ഞ് അദ്ദേഹം അകത്തെ മുറിയിലേക്ക് പോയി.. ആകെ വിയർത്ത് ആയിരുന്നു വരവ്..സക്കീർ ഭായിയുടെ വരവ് ഗംഭീരം.. മുഖത്ത് ഗാംഭീര്യമായ പിരിച്ച മീശയും അതിനോടൊപ്പം വിടർന്ന ചിരിയും.. അതാണ് ലാലേട്ടൻ... പോയി വന്നപാടെ അളിയൻ പറഞ്ഞു ഇത് ലാലേട്ടന്റെ കടുത്ത ആരാധകൻ ആണ് എന്ന് പ്രദീപേട്ടനെ ചൂണ്ടി പറഞ്ഞു.. കുശലം ഒക്കെ ചോദിച്ചതിന് ശേഷം പ്രദീപ് ചേട്ടൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു.. അതിനെന്താ എടുക്കാല്ലോ, എല്ലാവരുടെയും കൂടെ എടുക്കാം.. അവിടുത്തെ തന്നെ ക്യാമറാമാനെ വിളിച്ച് എല്ലാവരുടെയും കൂടെ നിന്ന് ഫോട്ടോയും എടുത്തു... അതാണ് നമ്മുടെ ലാലേട്ടൻ.. അദ്ദേഹത്തെ കണ്ട സന്തോഷത്തിൽ മതി മറന്ന് ഞങ്ങൾ യാത്ര തിരിച്ചു... ഇനിയും കാണണം എന്ന മോഹത്തോടെ.. നീണ്ട 18 വർഷത്തിന് ശേഷം വീണ്ടും അദ്ദേഹത്തെ കാണണം എന്ന മോഹം അലട്ടിത്തുടങ്ങി.... കാണാം എന്ന പ്രതീക്ഷയോടെ......https://m.facebook.com/story.php?story_fbid=1236122046539093&id=100004239279962
ഉമേഷ് കേശവൻ നമ്പൂതിരി.

No comments:
Post a Comment