"വർണ്ണവിസ്മയം തിരഞ്ഞ്"
ഇക്കുറി തട്ടേക്കാട് പോയത് ഒരു ലക്ഷ്യം മുന്നിൽ കണ്ടാണ്. ഒരിക്കലും ആഗ്രഹത്തോടെ കാട്ടിൽ പോകരുത് എന്നത് പല അനുഭവങ്ങളും എനിക്ക് നൽകിയിട്ടുണ്ട്. എന്നാൽ കാടിന്റെ സ്വച്ഛത അറിയുമ്പോൾ നമ്മൾ ഇതൊക്കെ മറക്കുകയും ചെയ്യും.. ഒരിക്കലും നേരിൽ കാണാത്ത ഇത്തിരിക്കുഞ്ഞനെ (Oriental Dwarf Kingfisher) ഒന്ന് കാണണം എന്ന ആഗ്രഹം സജീഷിനോട് ( Sajeesh Aluparambil ) പങ്കുവെച്ചപ്പോൾ , നമുക്ക് പോയേക്കാം എന്ന് സജീഷും..
"LITTLE BEAUTY (ODKF)"
സജീഷിനും നിഷാദിനും ഇതിന് മുൻപ് ഇവനെ കിട്ടിയിട്ടുമുണ്ട്. മേനിപ്പൊന്മാൻ എന്നറിയപ്പെടുന്ന ഈ കുഞ്ഞൻ പക്ഷിയെ കാണുക തന്നെ അസാദ്ധ്യം.. സജീഷ് അജോമോനെ Ajo Monവിളിച്ച് എല്ലാം ശരിയാക്കി. Bazza Specialist എന്നറിയപ്പെടുന്ന അജോമോൻ ആണ് ഞങ്ങളുടെ വഴികാട്ടി.. പിറ്റേന്ന് രാവിലെ തന്നെ തട്ടേക്കാട് എത്തി. ഞങ്ങൾ കാട് കയറാൻ തുടങ്ങി.. അവനെ സ്ഥിരം കാണാറുള്ള സ്ഥലങ്ങളിൽ ഒക്കെ അജോമോന്റെ കണ്ണുകൾ എത്തി.. പക്ഷേ അവിടെ ഒന്നും തന്നെ ഉണ്ടായിട്ടില്ല.. തട്ടേക്കാട് ഇന്നേവരെ എനിക്ക് നിരാശ നൽകിയിട്ടില്ല, ആ പ്രതീക്ഷ കൈവിടാതെ വീണ്ടും ഞങ്ങൾ വേറെ സ്ഥലം തിരഞ്ഞ് നടന്നു.. പോയ വഴിയിൽ ഒക്കെ അട്ട വിടാതെ കാലിൽ പിടി മുറുക്കിയിരുന്നു. അതൊന്നും എന്റെ ശ്രദ്ധയിൽ വലുതായി തോന്നിയില്ല.. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നാണല്ലോ... ഹഹഹ... കുഞ്ഞനെ തിരഞ്ഞ ഞങ്ങളുടെ മുൻപിലേക്ക് അതേ വർഗ്ഗത്തിൽപെട്ട മറ്റൊരു കുഞ്ഞൻ വന്നു.. Blue Eared Kingfisher...
"CEYLON FROGMOUTH" (MALE&FEMALE)
മേനിപ്പൊന്മാൻ ഇരിക്കുന്ന മറ്റൊരു സ്ഥലത്തേക്ക് അജോമോൻ ഞങ്ങളെ കൊണ്ടുപോയി.. അവിടെയും കുറെയേറെ തിരഞ്ഞു. കാത്തിരിപ്പിന് വിരാമമിട്ട് അജോമോൻ ആ കുഞ്ഞനെ കണ്ടെത്തി.. ജീവിതത്തിൽ ആദ്യമായി കാണുന്ന അവനെ ഞാൻ ക്യാമറയിലാക്കി.. ഉള്ളം കൈയിൽ കൊള്ളാവുന്ന അത്രേം വലുപ്പം, എന്നാൽ വർണ്ണവിസ്മയമോ? വർണ്ണിക്കാനാകില്ല ആ സൗന്ദര്യം..
നിറവർണ്ണച്ചാർത്ത് മേനിയിലാകെ പൂശിയ ആ കുഞ്ഞൻ അവിടെ നിന്നും പറന്നകന്നു. തോക്കിൽ നിന്നും ബുള്ളറ്റ് പോകുന്ന വേഗത്തിൽ അവൻ കണ്ണിൽ നിന്നും മാഞ്ഞു.. ഹോളി ആഘോഷിച്ച പ്രതീതിയാണ് അവന്റെ ആ കൊച്ചു ശരീരത്തിൽ... ഇനിയും അവനെ ഒന്നുകൂടി കാണണം എന്ന ആഗ്രഹത്തിലും, അവനെ ക്യാമറയിൽ കിട്ടിയ സന്തോഷത്തിലും ഞങ്ങൾ അവിടെ നിന്നും വിടവാങ്ങി.. അജോമോനെ നീ ഒരു സംഭവമാട്ടാ.......Blue Eared Kingfisher നെ കാണിച്ച് തന്നതും ഇതുപോലെ തന്നെ, ഞങ്ങൾക്ക് അത് ഒരു ഇല ആണെന്ന് പോലും തോന്നിയില്ല... ജീവിതത്തിൽ ആദ്യമായി Oriental Dwarf Kingfisher നെ കാണിച്ചു തന്നതിന് നന്ദി... ഒരായിരം....... വീണ്ടും കാണാം.....
സ്നേഹം.... ഉമേഷ് കേശവൻ നമ്പൂതിരി..

"BLUE EARED KINGFISHER"
ആളെ അത്ര പെട്ടെന്ന് നമ്മുടെ കണ്ണിൽപ്പെടില്ല..അവനെ കണ്ടുകിട്ടാനും ബുദ്ധിമുട്ടാണ്.. അവന്റെ ചില ചിത്രങ്ങൾ പകർത്തി ഞങ്ങൾ നടന്നു.. വഴിയിൽ മലയണ്ണാൻ ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞ് നിർത്താതെ ചിലക്കുന്നുണ്ട്.. കുറച്ച് ദൂരം ചെന്നപ്പോൾ കേഴമാൻ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഞങ്ങൾക്ക് മുൻപിലൂടെ പാഞ്ഞു.. തട്ടേക്കാടിന്റെ സ്വന്തം മാക്കാച്ചിക്കാട ഒരു കൊമ്പിൽ ധ്യാനത്തിൽ ഇരിക്കുന്നു.."CEYLON FROGMOUTH" (MALE&FEMALE)
മേനിപ്പൊന്മാൻ ഇരിക്കുന്ന മറ്റൊരു സ്ഥലത്തേക്ക് അജോമോൻ ഞങ്ങളെ കൊണ്ടുപോയി.. അവിടെയും കുറെയേറെ തിരഞ്ഞു. കാത്തിരിപ്പിന് വിരാമമിട്ട് അജോമോൻ ആ കുഞ്ഞനെ കണ്ടെത്തി.. ജീവിതത്തിൽ ആദ്യമായി കാണുന്ന അവനെ ഞാൻ ക്യാമറയിലാക്കി.. ഉള്ളം കൈയിൽ കൊള്ളാവുന്ന അത്രേം വലുപ്പം, എന്നാൽ വർണ്ണവിസ്മയമോ? വർണ്ണിക്കാനാകില്ല ആ സൗന്ദര്യം..
നിറവർണ്ണച്ചാർത്ത് മേനിയിലാകെ പൂശിയ ആ കുഞ്ഞൻ അവിടെ നിന്നും പറന്നകന്നു. തോക്കിൽ നിന്നും ബുള്ളറ്റ് പോകുന്ന വേഗത്തിൽ അവൻ കണ്ണിൽ നിന്നും മാഞ്ഞു.. ഹോളി ആഘോഷിച്ച പ്രതീതിയാണ് അവന്റെ ആ കൊച്ചു ശരീരത്തിൽ... ഇനിയും അവനെ ഒന്നുകൂടി കാണണം എന്ന ആഗ്രഹത്തിലും, അവനെ ക്യാമറയിൽ കിട്ടിയ സന്തോഷത്തിലും ഞങ്ങൾ അവിടെ നിന്നും വിടവാങ്ങി.. അജോമോനെ നീ ഒരു സംഭവമാട്ടാ.......Blue Eared Kingfisher നെ കാണിച്ച് തന്നതും ഇതുപോലെ തന്നെ, ഞങ്ങൾക്ക് അത് ഒരു ഇല ആണെന്ന് പോലും തോന്നിയില്ല... ജീവിതത്തിൽ ആദ്യമായി Oriental Dwarf Kingfisher നെ കാണിച്ചു തന്നതിന് നന്ദി... ഒരായിരം....... വീണ്ടും കാണാം.....
സ്നേഹം.... ഉമേഷ് കേശവൻ നമ്പൂതിരി..

No comments:
Post a Comment