പക്ഷിനിരീക്ഷകരുടെ, അല്ല യാത്രകൾ ഇഷ്ടപ്പെടുന്ന ഏവരുടെയും മനം കവരുന്ന ഒരു സ്ഥലമാണ് "തട്ടേക്കാട് ". ക്യാമറ കൈയ്യിലുള്ള എനിക്ക് സമയം വളരെ വിരളമായിരുന്നു ദൂരെ എങ്ങും പോകാനാതെ ഇരിക്കുമ്പോൾ ആണ് തട്ടേക്കാടിന്റെ അല്ല ഇന്ത്യയിലെ തന്നെ മികച്ച പക്ഷിനിരീക്ഷകൻ ആയി കാണാവുന്ന സുധീഷ് തട്ടേക്കാടിന്റെ വക ഒരു വിചിത്ര പക്ഷിയുടെ ചിത്രം ഫേസ്ബുക്ക് വഴി കാണാനായത്..ഒരിക്കൽ പോലും ഞാൻ ആ പക്ഷിയെ കണ്ടിട്ടില്ല കണ്ടപ്പോൾ ഒന്ന് കാണണം എന്ന് ആഗ്രഹം ഏറി. മാക്കാച്ചിക്കാട (Ceylon Frogmouth) ഇതാണ് അവന്റെ പേര് . സുധീഷിന്റെ നമ്പർ ഒക്കെ സംഘടിപ്പിച്ച് വിളിച്ചു.. ആഗ്രഹം പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ "നാളെ രാവിലെ എത്തൂ" എന്നും പറഞ്ഞു.. കിടക്കുമ്പോൾ മനസ്സിൽ ഇത് തന്നെയായിരുന്നു ചിന്തയും.. നേരം പുലർന്നതോടെ തലേദിവസം റെഡിയാക്കി വെച്ച ക്യാമറ ബാഗും ഒക്കെയായി രാവിലെ 6.30 ന് യാത്രയ്ക്ക് ഒരുങ്ങി.. 8 മണിയോടെ തട്ടേക്കാട് പാലത്തിൽ എത്തണം.
7.30 ന് ഞാൻ അവിടെ ചെന്നു.വിളിച്ചപ്പോൾ സുധീഷ് റെഡി. ഞങ്ങൾ നേരെ ഉരുളൻതണ്ണിയിലേക്ക് യാത്ര തുടങ്ങി. അവിടെയാണ് എനിക്ക് കാണേണ്ട ആളും..വളരെ അപൂർവ്വമാണ് ആ പക്ഷികൾ..കാരണം അവരെ കണ്ടെത്തുക തന്നെ പ്രയാസമാണ്. അതും തട്ടേക്കാട് പോലുള്ള ഇടതൂർന്ന കാടുകളിൽ. കരിയിലയുടെ വർണ്ണം പേറി കുടിയേറുന്ന അവരെ എത്ര വെളിച്ചത്തിലും കണ്ടെത്താൻ പ്രയാസം. വെളിച്ചം വീഴാത്ത ഈ മഴക്കാടുകൾ ആണ് അവറ്റകൾക്ക് പ്രിയവും..
ഞങ്ങൾ ഉരുളൻതണ്ണിയിൽ എത്തി. ഫോറസ്റ്റ് ഓഫീസിൽ കയറി അനുമതി വാങ്ങി നേരെ കാടിനുള്ളിലേക്ക്. കയറുന്നതിന് മുൻപ് സുധീഷ് കണ്ണടച്ച് എന്തോ പ്രാർത്ഥിക്കുന്നു.. കാട് അവർക്ക് അന്നമാണ് എന്ന ചിന്ത അവരെക്കൊണ്ട് അത് ചെയ്യിക്കും. ഒരു നല്ല പ്രകൃതി സ്നേഹിയെയാണ് പിന്നീട് എനിക്ക് കാണാനായത്. ഞങ്ങളുടെ വരവിൽ കലി പൂണ്ടാണോ എന്ന് തോന്നും വിധം മലയണ്ണാനും കുരങ്ങനും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നു.. സുധീഷിന് പുറകെ ഞാനും നടന്നു. പോയ വഴിയിൽ മാക്കാച്ചിക്കാടയെ തപ്പിയാണ് പോക്ക്. വെളിച്ചത്തെ മറച്ചുകൊണ്ട് ഇലകളുടെ കളിയാട്ടം. ഇടതൂർന്ന കാടിലൂടെ സൂര്യൻ തന്റെ പ്രഭാതകിരണങ്ങൾ ചൂഴ്ന്നിറക്കുന്നു . ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഒരിക്കലും നല്ല ചിത്രങ്ങൾ അവിടെ നിന്നും കിട്ടിയേക്കില്ല എന്ന് എനിക്ക് മനസ്സിൽ തോന്നിയ നിമിഷങ്ങൾ..
സുധീഷ് അവനെ കണ്ടെത്തിയിരിക്കുന്നു. വളരെ പ്രയാസമേറിയ സ്ഥലത്താണ് അവന്റെ ഇരിപ്പ്. വെളിച്ചം കഷ്ടിച്ച് അരിച്ചിറങ്ങുന്നു..ഏതായാലും കുറച്ച് ചിത്രങ്ങൾ പകർത്തി.. ഒരു പാവ കണക്കേ യാതൊരു ഭാവവുമില്ലാതെ അവനതാ .. ആ കൊമ്പിൽ ഒറ്റയിരുപ്പ്. ആ ഇരുപ്പ് സന്ധ്യയോളം വരെ കാണാം . രാത്രീഞ്ചരർ ആണ് ഇവർ .. പൊതുവേ 2 പേർ ഒരുമിച്ച് ആണ് ഇരിക്കാറ്..പക്ഷേ എനിക്ക് അന്ന് കിട്ടിയത് ഇവനെ മാത്രം . ഞങ്ങൾ വീണ്ടും നടത്തം തുടങ്ങി .
മഴ ഇല്ലെങ്കിൽ കൂടി അവിടെ അട്ടകളുടെ വിളയാട്ടം ആയിരുന്നു. എപ്പോഴും തണുപ്പ് സൂക്ഷിക്കുന്ന ഈ കാടുകൾ ആണ് നമുക്ക് മഴയുടെ അളവ് കൂട്ടുന്നതും .. ഒരു ചെറിയ കമ്പ് പോലും ഒടിയ്ക്കാതെ ഇടയിലൂടെ നടക്കുന്ന സുധീഷ് തന്റെ കാടിനോടും ജോലിയോടുമുള്ള പ്രതിബദ്ധത കാക്കുന്നതായി തോന്നി. തിരുമേനീ .. ആ മരങ്ങളിൽ ഒന്നും നോക്കാതെ പിടിക്കരുത് കേട്ടോ, അതിൽ ചിലപ്പോൾ പാമ്പുകൾ ഉണ്ടാകും .. സുധീഷ് പറഞ്ഞു .. ഏറെ കരുതലോടെ ചെന്ന ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ഒരു മ്ലാവ് കുറുകെ ഓടി .. വെളിച്ചം വീഴുന്ന പ്രതീതിയെ ചൂണ്ടി പക്ഷികൾ അവരുടെ ശബ്ദങ്ങൾ മുഴക്കുന്നു.. കോഴിവേഴാമ്പലും, കാട്ടുകോഴിയും, തീകാക്കയും, മിമിക്രിക്കാരനും ഒക്കെ അടങ്ങുന്ന സംഘം തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നു .. വിശപ്പും, ദാഹവും അറിയാത്ത ആ യാത്രയുടെ അന്ത്യത്തിൽ എന്റെ മനസ്സും അവിടെ കൊടുത്തു......
നന്ദി, നിങ്ങളുടെ ഉമേഷ് കേശവൻ നമ്പൂതിരി
"ഇരുളിന്റെ മറവിൽ "
"തവളവായൻ"
"പാവയെ തോൽപ്പിക്കും വിധം"
"തീവർണ്ണം ചാലിച്ച് തീക്കാക്ക"
"കോഴിവേഴാമ്പൽ "

No comments:
Post a Comment