"യാത്രകൾ... അത് എത്ര പഴക്കമേറിയവയാണെങ്കിലും മനസ്സിൽ ഒരു അനുഭൂതി നൽകും"
ഈ യാത്രയ്ക്ക് ഒരു 2 വർഷത്തെ പഴക്കമുണ്ട്... പക്ഷേ ആ പഴമ എനിക്ക് ഇന്നും പുതുമ തന്നെ.. 2016 ഏപ്രിൽ 20 ന് രെജീവ് Rejeev Thattekkad ഫേസ്ബുക്കിൽ പോസ്റ്റിയ ചിത്രങ്ങൾക്ക് പുറകേയാണ് ഞാൻ കൂടിയത്,മറ്റൊന്നുമല്ല ആനകളുടെ ചിത്രങ്ങൾ അതിനുവേണ്ടി ഞാൻ രെജീവിനെ കൂട്ടുപിടിച്ചു..വൈകുന്നേരങ്ങളിൽ ആണ് കാണാറ്,എന്നാലും നമുക്ക് പോയി നോക്കാം എന്ന് രെജീവ് പറഞ്ഞു..
ആനകളെ കാണാമെന്ന വ്യാമോഹത്തിൽ കുടുംബത്തിൽ നിന്നും ഇറങ്ങി.. പതിവുപോലെ രെജീവ് തട്ടേക്കാട് പാലത്തിൽ കാത്തുനിൽക്കുന്നു..പൂയംകുട്ടി ആണ് ലക്ഷ്യം..സമയം ഏകദേശം രാവിലെ 10 മണി ആയിക്കാണും..പൂയംകുട്ടി എത്തിയതെന്നും ഞാൻ അറിഞ്ഞില്ല.. ഫോറസ്റ്റ് ഓഫീസിൽ കയറി അനുമതി വാങ്ങി,അടുത്ത് കണ്ട ബേക്കറിയിൽ നിന്നും 2 ഗ്ലാസ് ഉപ്പുസോഡ കുടിച്ചു.. വേഷം കണ്ടാകും കടക്കാരൻ ചോദിച്ചു, കാട്ടിലേക്ക് ആകും അല്ലേ? എന്ന്.. ഇന്നലേം മിനിഞ്ഞാന്നും ഒക്കെ ആനകളെ കണ്ട കഥകൾ ഒക്കെ അങ്ങേര് വിസ്തരിച്ചു.. എന്റെ സന്തോഷം ഇരട്ടിയായി...നേരെ പാലം കടന്ന് അക്കരെ കയറി കാർ ഒതുക്കിയിട്ടു.. ഇനി കാടിനുള്ളിലേക്ക്...
വെയിലിന്റെ ചൂട് കഠിനമായി, കാടിന് കുറച്ച് ഉള്ളിലേക്ക് കയറും തോറും വെയിലിന്റെ കാഠിന്യം കുറഞ്ഞു.. ഞങ്ങൾ ആ പുഴയുടെ ഓരം ചേർന്ന് നടത്തം തുടങ്ങി.. ആനകളുടെ ആധിപത്യം ഉറപ്പിക്കുന മട്ടിൽ അവയുടെ കാലടികളും പിണ്ടങ്ങളും തെളിവായി കാണുന്നു..അവ ഒടിച്ചിട്ട മരങ്ങളും ഒക്കെ കാണാനായി.. ഇടതൂർന്ന ഈറ്റക്കാടിനിടയിലൂടെ ഞങ്ങൾ വീണ്ടും പുഴയിലേക്ക് തന്നെ ചെന്നെത്തി..ആ പുഴയുടെ ഒത്ത നടുക്കായി ഒരു ആദിവാസി കുടുംബം താമസിക്കുന്നുണ്ട്..രെജീവ് അവരോട് ആനകളെക്കുറിച്ച് ചോദിച്ചറിഞ്ഞു..തലേന്ന് രാത്രി ഒക്കെ ആനകൾ ഉണ്ടായിരുന്നു എന്നൊക്കെ അവർ പറഞ്ഞു..ഞങ്ങൾ കുറച്ച് മുകളിൽ കയറി നോക്കി.. അവിടെയാണ് സുധീഷും,രെജീവും കൂട്ടുകാരും ഒക്കെ കുളിച്ച സ്ഥലം.. അതിന് തൊട്ട് മുകളിൽ ആണ് ആനകൾ ഇറങ്ങിയതും..വിശപ്പ് വില്ലനായി.. ഞാൻ ഇല്ലത്ത് നിന്ന് എടുത്ത ഇടിയപ്പം ഒക്കെ അകത്താക്കി... കുറച്ച് സമയം അവിടെയിരുന്നു..
മാഷേ... നമുക്ക് കുറച്ച് നടന്നാലോ? രെജീവിന്റെ വക ചോദ്യം.. സമയം കളയാതെ ഞങ്ങൾ നടത്തം തുടങ്ങി.. പോകുന്ന വഴിയിലൊക്കെ ആനകളുടെ വിക്രിയകൾ കാണാം.. കാല്പാദങ്ങൾ കണ്ടാൽ അറിയാം നല്ല കൊമ്പൻ ഒക്കെയുണ്ട് അവിടെ.. നടന്ന് വിഷമിച്ചപ്പോൾ അവിടെ പുഴയിൽ ഇറങ്ങി മുഖം ഒക്കെ കഴുകി, കുറച്ച് കുടിക്കുകയും ഒക്കെ ചെയ്തു.. കുറേ ചെന്നപ്പോൾ വെള്ളം ആർത്തിരമ്പുന്ന ശബ്ദം ദൂരെ കേൾക്കാം..അവിടെ ഒരു വെള്ളച്ചാട്ടം ഉണ്ടെന്ന് രെജീവ് പറഞ്ഞു(പേര് പറഞ്ഞിരുന്നു, പക്ഷേ മറന്നു).. അടുക്കും തോറും ശബ്ദം കൂടി വന്നു.. ഒടുവിൽ വെള്ളച്ചാട്ടത്തിനടുത്ത് എത്തി.. നിറയെ പാറക്കെട്ടുകൾ.. അതിലൂടെ ചാടി ചാടി ഏതാണ്ട് അടുത്ത് വരെ ഞങ്ങൾ എത്തി..ആ പാറകൾ ഒക്കെ വെള്ളം വീണ് തേഞ്ഞുതീർന്നിരിക്കുന്നു.. അതിൽ കുഴികൾ ഒക്കെ രൂപപ്പെട്ടിരിക്കുന്നു..വഴി ഇവിടെ തീർന്നു രെജീവിന്റെ ശബ്ദം..
നമുക്ക് ഇതിന് അപ്പുറം കടന്ന് തിരികെ പോകാം, രെജീവ് പറഞ്ഞു.. കഷ്ടിച്ച് പാറക്കല്ലുകളിൽ ചാടി ചാടി അപ്പുറം കടന്നു.. അവിടം മുതൽ ഇടതൂർന്ന, അല്ല കയറാൻ പിടില്ലാത്തത്ര മുളങ്കൂട്ടം.. ഒരുവിധത്തിൽ ഞങ്ങൾ നുഴഞ്ഞു കയറി.. ആ യാത്ര ഒരു അനുഭവം തന്നെ ആയിരുന്നു.. പിന്നീടിങ്ങോട്ട് ഞങ്ങൾ വഴിയുണ്ടാക്കിയാണ് പോയത്.. കുത്തനെയുള്ള കയറ്റം... ഒരു കാൽ മുന്നോട്ട് വെച്ചാൽ 2 അടി പിന്നോട്ട് പോരും. അതാണ് അവസ്ഥ.. കാരണം ഈറ്റയുടെ ഇലകൾ പൊഴിഞ്ഞ് കിടക്കുന്നു.. അതിൽ ചവിട്ടുമ്പോൾ അവ നമ്മുടെ പാദങ്ങളെ പിന്നോട്ട് വലിക്കും.. എങ്ങാനും ഈറ്റയിൽ പിടിക്കാൻ നോക്കിയാൽ ചിലപ്പോൾ നമ്മൾ കാണാതെ ഒരു വിദ്വാൻ ഉണ്ടാകും, Pit Viper.. രെജീവ് ഓർമ്മിപ്പിച്ചു... ഇപ്പോൾ ഇവിടെ ആനകൾ വന്നാൽ എന്ത് ചെയ്യും? എന്റെ ചോദ്യം രെജീവിനോട്.. ഒന്നും ചെയ്യാനില്ല... വളരെ കൂളായി രെജീവ് മറുപടി നല്‍കി.. കൂട്ടത്തിൽ ഇതു കൂടി പറഞ്ഞു, "ഞാൻ ആദ്യമായിട്ടാണ് ഇതുവഴി വരുന്നത്.. മുൻപ് ഫോറസ്റ്റിന്റെ റോഡിലൂടെ വന്നിട്ടുണ്ട്.... കൈ ചൂണ്ടിക്കാട്ടി ഇതിലേ മുകളിലേക്ക് പോകാം, അവിടെ ഒരു വഴിയുണ്ട്" എന്നും പറഞ്ഞു.. വീണ്ടും എങ്ങനെയൊക്കെയോ മുകളിൽ എത്തിപ്പറ്റി.. ചെന്നപ്പോൾ അവിടെ വിജനമായ മൺവഴി.. ആ വഴിയിലൂടെ ഞങ്ങൾ തിരികെ നടന്നു.. ഈ ദൂരം അത്രയും താണ്ടിയ ഞങ്ങളുടെ വയറ്റിൽ നിന്നും സൈറൺ മുഴങ്ങിക്കൊണ്ടേയിരുന്നു.. കുറച്ച് ദൂരം ചെന്നപ്പോൾ അതാ താഴെ വലതുവശത്ത് ഒരു മാവ്.. ചുവട്ടിൽ നിറയെ മാമ്പഴവും.. ഒന്നും നോക്കിയില്ല അതിൽ കുറേ അകത്താക്കി.. വീണ്ടും നടന്നു... അങ്ങോട്ട് പോയ ആ ആവേശം പതിയെ ചോർന്നു.. വൈകുന്നേരം ആയി.. രാവിലെ പണി തന്ന സൂര്യന് ഒരു പണി കൊടുത്ത് അപ്രതീക്ഷിതമായി മഴമേഘം മുകളിൽ കുടപിടിച്ചു.. വേഗം നടക്കാം രെജീവിന്റെ ശബ്ദം.. ആനകളെ കാണാൻ പോയ എനിക്ക് ആനപിണ്ടങ്ങൾ കണ്ട് മടങ്ങേണ്ടി വന്നു.. പക്ഷേ ഇത്രയും ദൂരം കാട്ടിലൂടെ നടക്കുക എന്നത് ഭാഗ്യം... അതിന്റെ ചാരിതാര്‍ത്ഥ്യം മനസ്സിൽ ഇന്നും നിറയുന്നു.. തിരികെ അവിടുത്തെ കടയിൽ കയറി 2 ഉപ്പുസോഡ കൂടി കുടിച്ചു.. എന്റെ സന്തോഷം കണ്ട ആ കടക്കാരൻ വീണ്ടും ഒരു ചോദ്യം "ആനകളെ കണ്ടു അല്ലേ?".. ഇല്ല എന്ന് ഞാനും..
NB: പൂയംകുട്ടി ആനകൾക്കെന്താ 4 കൊമ്പുണ്ടോ? ഈ ചോദ്യം വേണ്ട... സുധീഷ് Sudeesh Thattekkadu പറഞ്ഞപോലെ "പൂയംകുട്ടി ആനകളെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ നേർക്കുനേർ നിന്ന് ഫോട്ടോ എടുക്കുന്നവനാണ് ഫോട്ടോഗ്രാഫർ".. മനുഷ്യന്റെ ഗന്ധം ഏഴ് അയൽപക്കത്ത് വന്നാൽ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന ഇവിടത്തെ ആനകൾ ആണ് ആനകൾ... അവയെ ഇങ്ങനെ ആക്കിയതിലും മനുഷ്യരുടെ പങ്ക് ചില്ലറയല്ല.. ഈറ്റ കത്തി കൊണ്ട് തുമ്പിക്കൈ വെട്ടിയും, ദേഹത്ത് പ്ലാസ്റ്റിക് ചാക്ക് കത്തിച്ചിട്ടും, ചെയ്ത ക്രൂരതയ്ക്ക് തിരികെ ആനകളുടെ മറുപടി മനുഷ്യരെ തുരത്തുക എന്നത് തന്നെയാണ്, അവയുടെ ജീവന് വേണ്ടി... കൊമ്പിന് വേണ്ടി ഏറ്റവും കൂടുതൽ ആനകളെ കൊന്നതും ഇവിടെ ആണെന്ന് തോന്നുന്നു.. അപ്പോൾ ഏത് മനുഷ്യരും അവന്റെ ശത്രു തന്നെ...
തിരികെ വണ്ടിയിൽ കയറുമ്പോൾ മഴമേഘങ്ങൾ അതിശക്തമായി പെയ്തുതുടങ്ങി.. ഇരുട്ടിന്റെ വിളി തുടങ്ങിക്കഴിഞ്ഞു... കുറച്ച് സമയം വണ്ടിക്കുള്ളിൽ ഇരുന്ന് പുറത്തെ മഴ ആസ്വദിച്ചു.. ഇനി നമുക്ക് ഇവിടെ നിന്നിട്ട് കാര്യമില്ല, പോകാം... രെജീവ് പറഞ്ഞു... ഒന്നും കണ്ടില്ലെങ്കിലും എന്തൊക്കെയോ നേടിയ ആവേശത്തോടെ മടക്കം....
ശുഭം.... ഇഷ്ടം
ഉമേഷ് കേശവൻ നമ്പൂതിരി..

![]() |
| Malabar Trogon (male) |
![]() |
| Rock Agama |
![]() |
| Green Bee Eater |
![]() |
| Malabar Giant Squirrel |
![]() |
| Black Bazza |
![]() |
| Wine Glass Mushroom |
![]() |
| Beauty |
![]() |
| Ceylon Frogmouth |

No comments:
Post a Comment