Friday, 24 August 2018

KABINI DIARIES

Kabini Diaries...
കബനി യാത്രയിലെ ചില നിമിഷങ്ങൾ..

             "കബനി" ഈ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരിലും തെളിയുന്ന ചിത്രങ്ങൾ ആണ് കടുവയും, പുലിയും, പിന്നെ കരിമ്പുലിയും..അത് തന്നെയാണ് ഞങ്ങളേയും(ബിനോയ് Binoy Marickal, ബനീഷ് Banish Pamboor, സജീഷ് Sajeesh Aluparambil)  അങ്ങോട്ട് പോകാൻ പ്രേരിപ്പിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത യാത്ര ആയിരുന്നു അത്.. എന്റെ മുൻപിൽ ബന്ദിപ്പൂർ ആയിരുന്നു ലക്ഷ്യം.. പക്ഷേ മഴ അവിടെ വില്ലൻ ആയി. അപ്പോഴാണ് സജീഷ് കബനിയിൽ ഉണ്ടെന്ന വിവരം കിട്ടിയത്. സജീഷിന് കടുവയുടെ നല്ല ചിത്രങ്ങൾ ലഭിക്കുകയും ചെയ്തു..
            എന്നാൽ പിന്നെ കബനി തന്നെ ലക്ഷ്യം.. ബിനോയിയേയും, ബനീഷിനേയും വിളിച്ചു. സജീഷ് തിരികെ നാട്ടിലെത്തിയ ശേഷം വീണ്ടും നമുക്ക് പോകാം എന്ന് തീരുമാനിച്ചു..അങ്ങനെ ഒരു ഞായറാഴ്ച രാവിലെ യാത്ര തുടങ്ങി.. അങ്കമാലിയിൽ ഞാൻ എത്തി, ബിനോയിയുടെ കാറിൽ യാത്ര തുടര്‍ന്നു. ബനീഷിനേയും കൂട്ടി തൃശ്ശൂരിൽ നിന്ന് സജീഷിനേയും ഒപ്പം  കൂട്ടി.ഞങ്ങൾ യാത്ര തുടര്‍ന്നു..
            മഴ ഞങ്ങളുടെ കാഴ്ചകളെ മറച്ചു കൊണ്ട് തകൃതിയായി പെയ്യുന്നു.. ഞങ്ങളുടെ 3 പേരുടെയും മനസ്സിൽ ഒരേ ചിന്ത.2 ദിവസം മുമ്പ് സജീഷിന് കടുവയുടെ നല്ല ചിത്രങ്ങൾ.. അത് തന്നെയാണ് ഞങ്ങളുടേയും  ലക്ഷ്യം... അതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് വയനാട് ചുരം കയറി...
            നനുത്ത മഴയും, കോടയും കീറിമുറിച്ച് യാത്ര നേരെ കബനി ലക്ഷ്യമാക്കി നീങ്ങി.. യാത്രയുടെ ആവേശത്തിൽ ഭക്ഷണം വരെ മറന്നു.. ഞങ്ങൾ വൈകുന്നേരം 3.30 ന് കബനി ഫോറസ്റ്റ് ഓഫീസിൽ എത്തി. പിറ്റേ ദിവസത്തെ സഫാരി ടിക്കറ്റ് ബുക്ക് ചെയ്ത് അടുത്ത ഹോട്ടലിൽ കയറി... ..രാത്രി ഭക്ഷണത്തിന് ശേഷം നിദ്ര..ആ രാത്രി ഞങ്ങളെ കുഴക്കിയ മഴ അവിടെയും...
           രാവിലെ ആദ്യത്തെ സഫാരിക്ക് ഞങ്ങൾ കയറിപ്പറ്റി.. ബസ്സിൽ കയറിയ വഴി, ഓഫീസർ നിർദ്ദേശങ്ങൾ നൽകി,കൂട്ടത്തിൽ മഴ പെയ്തത് മൂലം കാട്ടിലൂടെ നല്ല വഴിയിലൂടെ മാത്രമേ പോകൂ എന്നും, അല്ലാത്തവർക്ക് ഇറങ്ങാം.. പൈസ തിരികെ നൽകാം എന്നും.. ഇത്രയും ദൂരം വന്ന ഞങ്ങൾ ഭാഗ്യത്തെ മാത്രം തുണച്ച്  അവിടെയിരുന്നു.
         ബസ്സ് കാടിനെ സ്പർശിച്ച് നീങ്ങി. മഴ ചന്നംപിന്നം പൊടിയുന്നു. ഇരു വശത്തും ഇടതൂർന്ന പച്ചപ്പിൽ മഴയെ തഴുകി മേയുന്ന മാൻകൂട്ടം. മഴയുടെ ആലസ്യം മാറാതെ മയിലുകൾ വിഹരിക്കുന്നു. അവിടവിടെയായി കാട്ടുപോത്തുകൾ. കടുവയുടെ സ്ഥിരം പ്രദേശം ലക്ഷ്യമാക്കി ഡ്രൈവർ ബസ്സ് കൊണ്ടുപോയി  നിരാശ തന്നെ ഫലം.
വൈകുന്നേരവും ഭാഗ്യം തുണച്ചില്ല.
           പിറ്റേന്ന് രാവിലെ വീണ്ടും ആദ്യ സഫാരി. ആനകൾ ആണ് അന്ന് വരവേറ്റത്..ബസ്സിന് കുറുകെ റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടം.. ബസ്സിന്റെ ശബ്ദം കേട്ട് ഓടിയൊളിക്കുന്ന മ്ലാവിൻകൂട്ടം.. അങ്ങിങ്ങായി കൂട്ടമായി തീറ്റ തേടുന്ന കാട്ടുപന്നിക്കൂട്ടം.. ഇര തേടിയലയുന്ന ചെന്നായക്കൂട്ടം.. പക്ഷേ ഡ്രൈവറുടെ ഒറ്റ ലക്ഷ്യം കടുവ.. അത് തന്നെ.. ആനകളേയും, ചില പക്ഷികളേയും പകർത്തി ഞങ്ങൾ യാത്ര അവസാനിപ്പിച്ചു.ബസ്സിന്റെ ഡ്രൈവർ അദ്ദേഹത്തിന്റെ മൊബൈൽ വഴി പകർത്തിയ കടുവയുടേയും, പുലിയുടേയും ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി.
               കാടിന്റെ ദൈവത്തെ ഇനിയും കാണാം എന്ന മോഹത്തോടെ തിരികെ നാട്ടിലേക്ക്.. (ചില സാങ്കേതിക കാരണങ്ങൾ മൂലം യാത്ര വേഗം തിരിക്കേണ്ടി വന്നു)

           NB:- കാടിനെ തൊടുമ്പോൾ എന്നും ഭാഗ്യം എന്നത് അത്യാവശ്യമാണ് തെളിയിച്ച ഒരു യാത്ര..
മഴയിൽ ലയിച്ച് 

White Spotted Deer

"കൊമ്പൻ"

പച്ചപ്പിൽ 

ഹരിതാഭയിൽ മുങ്ങി 

"The Look" 

Greenery 

കുട്ടിക്കൊമ്പൻ

Target Locked


Mass 

Portrait 

Hide&Seek

Look


മഴയത്ത് 

Back


Beauty

Mass Entry

No comments:

Post a Comment

Travelogue With Clickz

"എന്റെ ക്യാമറ അനുഭവങ്ങള്‍"

കേവലം ഒരു പൂജാരിയായ എനിക്ക് അപ്രാപ്യമായ മേഖലയായിരുന്നു ഫോട്ടോഗ്രാഫി..ഇതിലേക്ക് എത്തിയ/എത്തിച്ച കുറിപ്പുകള്‍... എന്റെ അളിയന്റെ കൊഡാക് ഫിലിം ക...